പിടിമുറുക്കി കേന്ദ്രം…! ഇൻഡിഗോ കമ്പനി പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാൻ പ്രത്യേക സംഘം; കമ്പനിക്കെതിരെ കൂടുതല്‍ നടപടിയുണ്ടാകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

Spread the love

ഡൽഹി: ഇൻഡിഗോ സർവീസ് പ്രതിസന്ധി ആസൂത്രിതമാണെന്ന സൂചനകള്‍ക്കിടെ കമ്പനിയുടെ പ്രവർത്തനങ്ങള്‍ നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ച്‌ കേന്ദ്ര സർക്കാർ.

video
play-sharp-fill

കമ്പനിക്കെതിരെ കൂടുതല്‍ നടപടിയുണ്ടാകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി മുന്നറിയിപ്പ് നല്‍കി. പ്രതിസന്ധി രൂക്ഷമാകും വരെ ഇടപെടാൻ മടിച്ചതെന്തുകൊണ്ടെന്ന് കേന്ദ്രസർക്കാറിനോട് ഡൽഹി ഹൈക്കോടതി ചോദിച്ചു.

ഈമാസം മൂന്നാം തീയതി മുതല്‍ രാജ്യവ്യാപകമായി സ‌ർവീസുകള്‍ മുടക്കിയുള്ള പ്രതിസന്ധി കേന്ദ്രസർക്കാറിനെ സമ്മർദത്തിലാക്കാനുള്ള ഇൻഡിഗോയുടെ തന്ത്രമായിരുന്നുവെന്ന സൂചനകള്‍ക്കിടെയാണ് കേന്ദ്രം നടപടി കടുപ്പിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

8 സീനിയർ ഫ്ലൈറ്റ് ഓപ്പറേഷൻസ് ഇൻസ്പെക്ടർമാരടങ്ങുന്ന സംഘമാകും കമ്പനിയുടെ എല്ലാ പ്രവർത്തനങ്ങളും നിരീക്ഷിക്കുക.