വെറും 1499 രൂപയ്ക്ക് വിമാനയാത്ര; മണ്‍സൂണ്‍ സെയില്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ഇൻഡിഗോ

Spread the love

ഡല്‍ഹി: രാജ്യത്തെ പ്രമുഖ എയർലൈൻസ് കമ്പനിയായ ഇൻഡിഗോ മണ്‍സൂണ്‍ സെയില്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു. ഇന്നലെയാണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനമുണ്ടായത്.

video
play-sharp-fill

ആഭ്യന്തര അന്താരാഷ്ട്ര യാത്രകള്‍ക്കാണ് പ്രത്യേക ഓഫറുകള്‍. ജൂണ്‍ 24 മുതല്‍ 29 വരെ ബുക്ക് ചെയ്യുന്ന ആഭ്യന്തര അന്താരാഷ്ട്ര യാത്രകള്‍ക്കും ജൂലായ് ഒന്ന് മുതല്‍ സെപ്റ്റംബർ 21 വരെ ബുക്ക് ചെയ്യുന്നവർക്കുമാണ് ഓഫറുകള്‍. ആഭ്യന്തര സർവീസുകള്‍ക്കുളള ടിക്കറ്റുകള്‍ 1,499 രൂപ മുതല്‍ ഈ ഓഫറിലൂടെ ലഭ്യമാകും.

അന്താരാഷ്ട്ര യാത്രകള്‍ക്കായുളള ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത് 4,399 രൂപ മുതലാണ്. ബിസിനസ് ക്ലാസ് യാത്രകള്‍ക്കും ടിക്കറ്റ് നിരക്കില്‍ ഇളവുകളുണ്ട്. അതേസമയം, ഇൻഡിഗോ സ്‌ട്രെച്ച്‌ എന്ന ബിസിനസ് ക്ലാസ് സേവനത്തില്‍ ടിക്കറ്റുകള്‍ ആരംഭിക്കുന്നത് 9,999 രൂപ മുതലാണ്. ടിക്കറ്റുകള്‍ക്ക് സീറോ ക്യാന്‍സലേഷന്‍ സൗകര്യം ലഭിക്കാന്‍ 299 രൂപയുടെ പ്രത്യേക പ്ലാനും കമ്ബനി അവതരിപ്പിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആഭ്യന്തര വിമാനങ്ങളില്‍ ബാഗേജിന് 50 ശതമാനം വരെ ഡിസ്‌കൗണ്ടും എയർലൈൻസ് വാഗ്ദാനം ചെയ്യുന്നുണ്ട്. വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്ന ഫാസ്റ്റ് ഫോര്‍വേഡ് സേവനത്തിന് 50 ശതമാനം ഡിസ്‌കൗണ്ടുകളും ഈ സമയപരിധിക്കുളളില്‍ ലഭ്യമാകും.

ആഭ്യന്തര, അന്താരാഷ്ട്ര യാത്രകളില്‍ സ്റ്റാൻഡേർഡ് സീറ്റുകള്‍ തിരഞ്ഞെടുക്കാനുളള ഓഫറുകള്‍ 99 രൂപയില്‍ നിന്ന് ആരംഭിക്കും. കൂടാതെ ആഭ്യന്തര വിമാനങ്ങളില്‍ എമർജൻസി എക്സ്‌എല്‍ (എക്സ്ട്രാ ലെഗ്റൂം) സീറ്റുകള്‍ ലഭിക്കാനും പ്രത്യേക ഓഫറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ ഓഫറുകളോടൊപ്പം ചില നിർദ്ദേശങ്ങളും ഇൻഡിഗോ പുറപ്പെടുവിച്ചിട്ടുണ്ട്.

യാത്രകള്‍ക്കായുളള ടിക്കറ്റുകള്‍ ബുക്ക് ചെയ്ത തീയതി മുതല്‍ ഏഴ് ദിവസത്തിനുശേഷമുളള യാത്രകള്‍ക്ക് മാത്രമേ ഓഫറുകള്‍ ബാധകമാകൂ. അതുപോലെ ഗ്രൂപ്പ് ബുക്കിംഗുകള്‍ക്കോ കോഡ്ഷെയർ ഫ്ലൈറ്റുകളിലോ ഓഫറുകള്‍ ബാധകമല്ല.