play-sharp-fill
കണ്ണൂരിൽ നിന്ന് കൊച്ചിയിലേക്കും തിരുവന്തപുരത്തേക്കും വിമാന സർവീസുമായി ഇൻഡിഗോ എയർലൻസ്; ടിക്കറ്റ് നിരക്ക് 1497 രൂപ മാത്രം.

കണ്ണൂരിൽ നിന്ന് കൊച്ചിയിലേക്കും തിരുവന്തപുരത്തേക്കും വിമാന സർവീസുമായി ഇൻഡിഗോ എയർലൻസ്; ടിക്കറ്റ് നിരക്ക് 1497 രൂപ മാത്രം.

സ്വന്തം ലേഖകൻ

മട്ടന്നൂർ: മലയാളികൾക്ക് പ്രത്യേകിച്ച് മലബാറുകാർക്ക് ഏറെ ആഹ്ലാദം പകരുന്ന വാർത്തയാണ് ഇപ്പോൾ കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വരുന്നത്. ഇവിടെ നിന്നും തിരുവനന്തപുരത്തേക്കും കൊച്ചിക്കും ഇൻഡിഗോയുടെ സർവീസുകൾ ആരംഭിക്കുകയാണ്. മാർച്ച് 31 മുതൽ സർവീസ് തുടങ്ങുമെന്നാണ് വിവരം. ഇതിനായുള്ള പ്രത്യേക ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. സമ്മർ ഷെഡ്യുളിൽ പെടുത്തിയാണ് സർവീസ് നടത്തുന്നത്.

ദിവസവും കൊച്ചിയിലേക്ക് രണ്ട് സർവീസുണ്ടാകും. തിരുവനന്തപുരത്തേക്ക് പ്രതിദിനം ഒരു സർവീസാണുള്ളത്. കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് വിമാന സർവീസ് ആരംഭിക്കണമെന്ന നിരന്തരമായി ആവശ്യമുയർന്നിരുന്നു.രാവിലെ 7.50ന് കൊച്ചിയിലേക്ക് പുറപ്പെടുന്ന വിമാനം 8.45ന് കൊച്ചിയിലെത്തും. തിരികെ 11.45ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട് 12.45ന് കണ്ണൂരിലെത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈകീട്ട് 5.15ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് 6.10ന് കൊച്ചിയിലെത്തും. തിരികെ രാത്രി 8.40ന് പുറപ്പെട്ട് 9.40ന് കണ്ണൂരിലെത്തും. 1497 രൂപയാണ് കുറഞ്ഞ ടിക്കറ്റ് നിരക്ക്. തിരുവനന്തപുരത്തേക്ക് ഉച്ചയ്ക്ക് 1.05ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് 2.25ന് അവിടെയെത്തും. 2.45 ന് തിരികെ കണ്ണൂരിലേക്ക് പുറപ്പെടുന്ന വിമാനം 4.10 ന് കണ്ണൂരിലെത്തിച്ചേരും. 2240രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.