video
play-sharp-fill

ഇന്ത്യയുടെ തിരിച്ചടി യുദ്ധം തന്നെ: പകച്ച് പാകിസ്ഥാൻ: അതിർത്തി പ്രദേശങ്ങളിലെ പള്ളികളും മദ്രസകളും ഒഴിപ്പിച്ചു;പാക് പഞ്ചാബില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 

ഇന്ത്യയുടെ തിരിച്ചടി യുദ്ധം തന്നെ: പകച്ച് പാകിസ്ഥാൻ: അതിർത്തി പ്രദേശങ്ങളിലെ പള്ളികളും മദ്രസകളും ഒഴിപ്പിച്ചു;പാക് പഞ്ചാബില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 

Spread the love

ഇസ്ലാമാബാദ്: പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി തുടങ്ങിയതോടെ പാകിസ്ഥാനിലെങ്ങും ആശങ്ക. ഓപ്പറേഷൻ സിന്ദൂർ എന്ന പേരില്‍ ഇന്ത്യ നടത്തിയ വ്യോമാക്രണ‌ത്തിന് പിന്നാലെ പാകിസ്ഥാൻ അതിർത്തി പ്രദേശങ്ങളില്‍ നിന്നും ജനങ്ങളെ ഒഴിപ്പിച്ചുതുടങ്ങി‌.
പാക് പഞ്ചാബില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പാക് പഞ്ചാബിലെ ബഹവല്‍പുരില്‍ നിന്നും ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയാണ്. പ്രദേശത്തെ പള്ളികളും മദ്രസകളും ഒഴിപ്പിച്ചു. ഇന്ത്യ യുദ്ധം അടിച്ചേല്‍പ്പിക്കുകയാണ് എന്നായിരുന്നു പാകിസ്ഥാന്റെ പ്രതികരണം.
ഇന്ത്യ അടിച്ചേല്‍പ്പിച്ച യുദ്ധനടപടിയോട് പ്രതികരിക്കാൻ അവകാശമുണ്ടെന്ന് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് പ്രതികരിച്ചു.

ഇന്ത്യ നടത്തിയ ആക്രമണം പാക് പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമെന്നാണ് പാക് വിദേശകാര്യമന്ത്രി ആരോപിച്ചത്. ഇന്ത്യയുടെ താല്‍കാലിക സന്തോഷത്തിന് ശാശ്വതമായ ദുഃഖമുണ്ടാക്കുമെന്നും പാകിസ്ഥാൻ ഭീഷണി മുഴക്കി. ഇന്ത്യയുടെ നടപടി യുദ്ധം തന്നെയാണെന്ന് ബിലാവല്‍ഭൂട്ടോയും പ്രതികരിച്ചു. ഇന്ത്യൻ ആക്രമണത്തെ ചെറുക്കാൻ മിസൈല്‍ പ്രതിരോധ സംവിധാനം സജ്ജമാണെന്നും പാക്കിസ്ഥാൻ അവകാശപ്പെട്ടു. ഇന്ത്യയുടെ ആക്രമണത്തിന് പിന്നാലെ പാകിസ്ഥാൻ സുരക്ഷാസമിതി യോഗം വിളിച്ചിട്ടുണ്ട്.

ഇന്ത്യൻ സൈന്യത്തിന്റെ ആക്രമണത്തില്‍ എട്ടുപേർ കൊല്ലപ്പെട്ടെന്ന് പാകിസ്ഥാൻ സ്ഥിരീകരിച്ചു. 35 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും രണ്ടുപേരെ കാണാതായെന്നും പാകിസ്ഥാൻ പറയുന്നു. പാക് സൈന്യത്തിന്റെ പബ്ലിക് റിലേഷൻസ് വിഭാഗമായ ഇന്റർ സർവീസ് പബ്ലിക് റിലേഷൻസ് ഡയറക്ടർ ജനറല്‍ മേജർ ജനറല്‍ അഹമ്മദ് ഷരീഫാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യ നടത്തിയ ആക്രമണത്തിന് പിന്നാലെ പാക് ഐടി മന്ത്രിക്കൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിലാണ് അഹമ്മദ് ഷരീഫ് ഇക്കാര്യം അറിയിച്ചത്.
പാകിസ്ഥാനിലെ എട്ട് പ്രദേശങ്ങളിലായി 24 ആക്രമണങ്ങളാണ് ഇന്ത്യ നടത്തിയത് എന്നാണ് പാകിസ്ഥാന്റെ ആരോപണം. അതേസമയം, പാകിസ്ഥാനിലെ നാലിടത്തും പാക് അധീന കശ്മീരിലെ അഞ്ചിടങ്ങളിലുമായി ഒമ്ബതിടങ്ങളിലാണ് ആക്രമണം നടത്തിയതെന്ന് ഇന്ത്യൻ ഭരണകൂടം വ്യക്തമാക്കുന്നു. ഇന്ത്യയുടെ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ഇന്ന് രാവിലെ 10-ന് ദേശീയ സുരക്ഷാ സമിതി (NSC) യോഗം വിളിച്ചിട്ടുണ്ട്. ഇന്ത്യൻ സൈനിക നടപടികളുടെ പശ്ചാത്തലത്തില്‍ തലസ്ഥാനമായ ഇസ്ലാമാബാദിലെയും പഞ്ചാബ് പ്രവിശ്യയിലേയും സ്‌കൂളുകള്‍ അടയ്ക്കാനും നിർദേശം നല്‍കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഹല്‍ഗാമില്‍ മതം ചോദിച്ച്‌ ഹിന്ദുക്കളായ പുരുഷന്മാരെ തെരഞ്ഞുപിടിച്ചായിരുന്നു ഭീകരർ കൊലപ്പെടുത്തിയത്. തങ്ങളുടെ മതം തിരിച്ചറിയാതിരിക്കാനും ഭർത്താക്കന്മാർ കൊല്ലപ്പെടാതിരിക്കാനും സിന്ദൂര രേഖയിലെ സിന്ദൂരം മായ്ച്ച്‌ ഭീകരരില്‍ നിന്നും രക്ഷപെട്ട സ്ത്രീകളുമുണ്ട്. ഭർതൃമതികളായ ഇന്ത്യൻ സ്ത്രീകള്‍ ആചാരപ്രകാരം സിന്ദൂര രേഖയില്‍ സിന്ദൂരം അണിയാറുണ്ട്. ഭർത്താവ് മരിക്കുന്നതോടെ ഈ സിന്ദൂരം മായ്ച്ചു കളയും. പിന്നീട് സ്ത്രീകള്‍ സിന്ദൂരം അണിയാറില്ല. പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടി നല്‍കുന്ന ഓപ്പറേഷന് സിന്ദൂർ എന്ന പേര് നല്‍കുമ്ബോള്‍ ഇനിയൊരിക്കലും ഭീകരരുടെ കൈകളാല്‍ ഇന്ത്യൻ പുരുഷന്മാർ കൊല്ലപ്പെടില്ലെന്ന ഉറപ്പാക്കണം ഇന്ത്യൻ സൈന്യവും ഭരണകൂടവും ഭാരതത്തിലെ സ്ത്രീകള്‍ക്ക് നല്‍കുന്നത്.

പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനില്‍ ഇന്ത്യ സർജിക്കല്‍ സ്ട്രൈക്ക് ‌നടത്തിയത് 12 ദിവസങ്ങള്‍ക്ക് ശേഷമായിരുന്നെങ്കില്‍ പഹല്‍ഗാമിന് പകരം ചോദിക്കാൻ ഇന്ത്യ കാത്തിരുന്നത് 16 ദിവസമാണ്. 2019 ഫെബ്രുവരി 14 നാണ് പുല്‍വാമയില്‍ 40 ഇന്ത്യൻ സൈനികരെ പാക് പിന്തുണയുള്ള ഭീകരർ കൊലപ്പെടുത്തിയത്. 12 ദിവസത്തിനുശേഷം ഫെബ്രുവരി 26 ന് പാകിസ്ഥാനിലെ ബാലാക്കോട്ടില്‍ ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യ ബോംബിട്ടു. ഇത്തവണ പഹല്‍ഗാം ഭീകരാക്രമണത്തിനു 16-ാം ദിവസമാണ് ഇന്ത്യയുടെ തിരിച്ചടി. ബാലാക്കോട്ടിലെ ഇന്ത്യയുടെ സർജിക്കല്‍ സ്ട്രൈക്ക് പുലർച്ചെ 2.45 നും 4.05നും ഇടയിലായിരുന്നു. ഓപ്പറേഷൻ സിന്ദൂർ നടത്തിയതും അർധരാത്രിക്കു ശേഷമാണ്.

പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നല്‍കിയത് ഇന്നു പുലർച്ചെയാണ്. ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇന്ത്യൻ ഭരണാധികാരികള്‍ ആവർത്തിച്ച്‌ വ്യക്തമാക്കിയിരുന്നു. രാജ്യത്തിനകത്തും പുറത്തും ഇതിനായി ഇന്ത്യ തയ്യാറെടുപ്പ് നടത്തുകയും ചെയ്തു. 1971 നു ശേഷം ഇതാദ്യമായാണ് ഇന്ത്യ പാകിസ്ഥാനില്‍ ആക്രമണം നടത്തുന്നത്. പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലും ലഷ്കറെ തയിബയുടെയും ജയ്ഷെ മുഹമ്മദിന്റെയും ഭീകരക്യാംപുകള്‍ ലക്ഷ്യമിട്ടാണ് സൈന്യം ആക്രമണം നടത്തിയത്. പാക് സൈനിക ക്യാമ്ബുകളോ ജനവാസ കേന്ദ്രങ്ങളോ ആക്രമിക്കപ്പെട്ടില്ല എന്നാണ് ഇ…