ഇന്ത്യയുടെ പല ഭാഗങ്ങളിലും ക്രൈസ്തവർ അക്രമത്തിന് ഇരയാകുന്നതായി ജോസ് കെ.മാണി; ക്രിസ്മസ് മുതൽ നവവത്സരം വരെയുള്ള ആഘോഷവേളയിൽ രാജ്യമെമ്പാടും വര്ഗീയവാദികൾ നടത്തിയത് ക്രൈസ്തവ പീഡനവും ക്രിസ്തുനിന്ദയുമാണെന്ന് അദ്ദേഹം പറഞ്ഞു.

Spread the love

കോട്ടയം: ക്രിസ്മസ് മുതൽ നവവത്സരം വരെയുള്ള ആഘോഷവേളയിൽ രാജ്യമെമ്പാടും വര്ഗീയവാദികൾ നടത്തിയത് ക്രൈസ്തവ പീഡനവും ക്രിസ്തുനിന്ദയുമാണെന്ന് കേരള കോണ്ഗ്രസ് എം ചെയര്മാന് ജോസ് കെ.മാണി.
ഇന്ത്യൻ ഭരണഘടന ഉറപ്പു നല്കുന്ന മതസ്വാതന്ത്ര്യത്തെ സംഘടിച്ചെത്തി തകർക്കുന്ന പ്രവണതയാണ് ഇന്ത്യയുടെ പല ഭാഗങ്ങളിലും ക്രൈസ്തവര് അനുഭവിക്കേണ്ടിവന്നത്.

video
play-sharp-fill

മതപരിവര്ത്തനം നടത്തുന്നുവെന്ന് ആരോപിച്ചാണ് എല്ലായിടങ്ങളിലും അക്രമ പ്രവർത്തനങ്ങൾ ബോധപൂര്വം സംഘടിപ്പിച്ചത്. ഇങ്ങനെയെത്തുന്നവർ പോലീസിനെ വിളിച്ചുവരുത്തുകയും പുരോഹിതർക്കും ക്രൈസ്തവ വിശ്വാസികള്ക്കുമെതിരെ കേസെടുപ്പിക്കുകയുമാണ് ചെയ്യുന്നത്.

ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മഹാരാഷ്ട്രയിലെ നാഗ് പുരില് മലയാളികളായ സിഎസ്ഐ വൈദികനായ ഫാ. സുധീറിനും ഭാര്യ ജാസ്മിനുമെതിരേ കേസെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാത്രമല്ല ഇതേക്കുറിച്ച്‌ അന്വേഷിക്കാന് പോലീസ് സ്റ്റേഷനിൽ എത്തിയ സഭാ വിശ്വാസികൾക്ക് എതിരേയും കേസെടുത്തു. ഇത്തരം സമീപനങ്ങൾ ജനാധിപത്യത്തെ ദുർബലപ്പെടുത്തുകയും മതസ്വാതന്ത്ര്യം അപകടത്തിലാക്കുകയും ചെയ്യുമെന്നും ജോസ് കെ. മാണി പറഞ്ഞു