video
play-sharp-fill
എത്ര ആസ്വദിച്ചാലും മതിവരാത്തതാണ് കൊച്ചിയുടെ സൗന്ദര്യം; സോളാർ ബോട്ടിൽ കായലും കടലും കൂടി ചേരുന്ന കൊച്ചിയുടെ മനോഹാരിത ആസ്വദിക്കാൻ അവസരമൊരുക്കുകയാണ് ജലഗതാഗത വകുപ്പ്; കുറഞ്ഞ നിരക്കിൽ കായൽ യാത്ര; ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ സോളാർ ബോട്ട് ‘ഇ​ന്ദ്ര’ റെഡി

എത്ര ആസ്വദിച്ചാലും മതിവരാത്തതാണ് കൊച്ചിയുടെ സൗന്ദര്യം; സോളാർ ബോട്ടിൽ കായലും കടലും കൂടി ചേരുന്ന കൊച്ചിയുടെ മനോഹാരിത ആസ്വദിക്കാൻ അവസരമൊരുക്കുകയാണ് ജലഗതാഗത വകുപ്പ്; കുറഞ്ഞ നിരക്കിൽ കായൽ യാത്ര; ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ സോളാർ ബോട്ട് ‘ഇ​ന്ദ്ര’ റെഡി

കൊച്ചി: എത്ര ആസ്വദിച്ചാലും മതിവരാത്തതാണ് കൊച്ചിയുടെ സൗന്ദര്യം. സോളാർ ബോട്ടിൽ കായലും കടലും കൂടി ചേരുന്ന കൊച്ചിയുടെ മനോഹാരിത ആസ്വദിക്കാൻ അവസരമൊരുക്കുകയാണ് ജലഗതാഗത വകുപ്പ്. കുറഞ്ഞ നിരക്കിൽ കായൽ യാത്ര ഒരുക്കുകയാണ് രാജ്യത്തെ തന്നെ ആദ്യ സോളാർ ബജറ്റ് ക്രൂയിസായ ഇന്ദ്ര ബോ​ട്ട്​ സ​ർ​വീ​സ്.

അറബി കടലിന്റെ റാണിയെന്നു കൊച്ചിയെ ആരെങ്കിലും വെറുതെയങ്ങു വിളിച്ചതല്ല. കലാകാലങ്ങളിൽ നാനാദേശങ്ങളിൽ നിന്നുള്ള കൊച്ചിതീരം തോട്ട സഞ്ചാരികൾ മനസ്സിൽ നിന്ന് പറഞ്ഞതാണ്. നിരവധി ബോട്ട് സർവീസ്കൾ വിനോദ സഞ്ചാരികളെ ആകർഷിക്കുവാൻ കൊച്ചിയിലുണ്ട്. എന്നാൽ നിരക്കുകൾ സാധാരണക്കാർക്ക് താങ്ങാവുന്നതിലധികമാണ്. ഇതിന് ഒരു പരിഹാരവുമായാണ് സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ഇന്ദ്ര ബോട്ട് സർവീസ്.

സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യ ബോട്ടാണ് ഇന്ദ്ര. പൂർണ്ണമായും ഫ്രഞ്ച് സാങ്കേതിക വിദ്യയിലാണ് നിർമ്മാണം. കുടുംബശ്രീയുടെ ടീ സ്റ്റാളും ബോട്ടിലുണ്ട്. സഞ്ചാരികൾക്ക് കായലിന്റെ ദൃശ്യ ചാരുത പകരുന്നതാണ് കായൽ യാത്ര. അഞ്ചു മുതൽ 12 വയസ്സു വരെയുള്ള കുട്ടികൾക്ക് 150 രൂപയും മുതിർന്നവർക്ക് 300 രൂപയുമാണ് ടിക്കറ്റ് നിരക്കുകൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻകൂട്ടി അറിയിച്ചാൽ കുടുംബശ്രീ ഒരുക്കുന്ന പച്ചക്കറി മീൻ വിഭവങ്ങളുടെ രുചിയും തയാർ. രാവിലെ 11 മണിക്കും വൈകീട്ട് 4 മണികുമാണ് 2 മണിക്കൂർ ദൈർഘ്യമുള്ള ട്രിപ്പുകൾ. കേരളത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നെത്തുന്ന ആഭ്യന്തര ടൂറിസ്റ്റുകളാണ് കൂടുതലും. രാജ്യത്തിനു പുറത്തു നിന്നുള്ള സഞ്ചാരികളും കുറവല്ല.

സർക്കാർ നിയന്ത്രണത്തിലുള്ള ഈ ബോട്ട് സർവീസിനെ കുറിച്ച് അധികം ആളുകൾക്ക് അറിയാത്തതാണ് പ്രധാന വെല്ലുവിളി. കൂറ്റൻ കപ്പലുകളുടെയും ഡോൾഫിനുകളുടെയും സഞ്ചാര പാതയിലൂടെയുള്ള ഈ യാത്ര ഏതൊരാളുടെയും മനസ്സ് കുളിർപ്പിക്കും.