
ഇന്ത്യയുടെ തിരിച്ചടി അതി ശക്തം: ഇസ്ലാമാബാദ് വിറച്ചു: പാകിസ്ഥാൻ പാർലമെന്റിൽ നാടകീയ രംഗങ്ങൾ: യുദ്ധം ഒഴിവാക്കണമെന്ന്എംപി: പാകിസ്ഥാൻ പ്രതിരോധ സംവിധാനങ്ങൾ തകർത്തു: ഇന്നു ക്രിക്കറ്റ്കളി നടക്കാനിരുന്ന സ്റ്റേഡിയം തകർന്നു
ഡൽഹി:പാക്കിസ്ഥാനെതിരെ ഇന്നു വീണ്ടും ഇന്ത്യ നടത്തിയ തിരിച്ചടിച്ചട്ടിയിൽ വിറച്ച് തലസ്ഥാനമായ ഇസ്ലാമാബാദ്. അടുത്തത് ഇസ്ലാമാബാദ് എന്ന തിരിച്ചറിവിൽ ഞെട്ടിയിരിക്കുകയാണ് പാക് സൈന്യം. അപായ സൈറൺ വരെ മുഴക്കി.
പാർലമെന്റിൽ നാടകീയ രംഗങ്ങൾ .യുദ്ധം ഒഴിവാക്കന്നമെന്ന് കരഞ്ഞുപറഞ്ഞ് പാക് എം.പി.
ഇന്ന് രാവിലെയാണ് ഇന്ത്യൻ സായുധ സേന പാക്കിസ്ഥാനിലെ നിരവധി സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ആക്രമണം നടത്തിയതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ആക്രമണത്തിനിടെ ലഹോറിലെ വ്യോമ പ്രതിരോധ സംവിധാനം ഇന്ത്യ നിർവീര്യമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനിടെ കഴിഞ്ഞ ദിവസം അവന്തിപുര, ശ്രീനഗർ, ജമ്മു, പഠാൻകോട്ട്, അമൃത്സർ, കപൂർത്തല, ജലന്ധർ, ലുധിയാന, ആദംപൂർ, ഭട്ടിൻഡ, ചണ്ഡിഗഡ്, നാൽ, ഫലോഡി, ഉത്തർലൈ, ഭുജ് എന്നിവയുൾപ്പെടെ വടക്ക് പടിഞ്ഞാറൻ ഇന്ത്യയിലെ നിരവധി സൈനിക ലക്ഷ്യങ്ങളെ പാക്കിസ്ഥാൻ ആക്രമിക്കാൻ ശ്രമിച്ചുവെന്നും പ്രതിരോധ മന്ത്രാലയം സ്‌ഥിരീകരിച്ചു.
ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചായിരുന്നു പാക്കിസ്ഥാന്റെ ആക്രമണമെന്നും ഇന്റഗ്രേറ്റഡ് കൗണ്ടർ യുഎഎസ് ഗ്രിഡും വ്യോമ പ്രതിരോധ സംവിധാനങ്ങളും ഉപയോഗിച്ച് ഇവയെ നിർവീര്യമാക്കിയെന്നും പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. പാകിസ്ഥാൻ നടത്തിയ ആക്രമണത്തിന് തെളിവായി നിരവധി സ്ഥലങ്ങളിൽ നിന്നു ഇതിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തിട്ടുണ്ട്
പാക്കിസ്ഥാന്റെ എച്ച്ക്യ-9 പ്രതിരോധ മിസൈലുകള്‍ ഇന്ത്യന്‍ സൈന്യം ഡ്രോണ്‍ ഉപയോഗിച്ച് തകര്‍ത്തു.
പാകിസ്ഥാന്‍ സൈനിക ആക്രമണത്തിന്റെ നിരവധി അവശിഷ്ടങ്ങളും ഈ സ്ഥലങ്ങളില്‍ നിന്ന് കണ്ടെടുത്തതായും പ്രതിരോധ ഉദ്യോഗസ്ഥര്‍ പറയുന്നു.
ഇന്ത്യൻ ഡ്രോൺ ആക്രമണത്തിൽ റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയം തകർത്തു.
ഇന്നും പിഎസ് എൽ മത്സരം നടക്കേണ്ട സ്റ്റേഡിയമാണ് തകർത്തത്. ഇസ്ലാമബാദിൽ ആശങ്ക.സൈറനുകൾ മുഴങ്ങി.പെഷവാർ സാൽമിയും കറാച്ചി കിംഗ്സും തമ്മിലുള്ള പാകിസ്ഥാൻ സൂപ്പർ ലീഗ് ( പിഎസ്എൽ ) മത്സരത്തിന് മണിക്കൂറുകൾക്ക് മുമ്പാണ് സംഭവം നടന്നത്. ഡ്രോൺ അപകടം ടൂർണമെന്റിലെ കളിക്കാരുടെയും കാണികളുടെയും സുരക്ഷയെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്.
അപകടത്തിൽ സ്റ്റേഡിയത്തിന് സമീപമുള്ള ഒരു റെസ്റ്റോറന്റ് കെട്ടിടത്തിന് ഭാഗികമായി കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ട്