
ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ച എഫ് 16 വിമാനത്തില്‍ നിന്ന് പൈലറ്റ് ഇന്ത്യയിലേക്ക് ചാടി: പിടികൂടിയ പാകിസ്ഥാൻ പൈലറ്റിനെ ഇന്ത്യൻ സൈന്യം ചോദ്യം ചെയ്യുന്നു: അതിർത്തികൾ സുരക്ഷിതം
കശ്മീർ: പാകിസ്താൻ പൈലറ്റിനെ ഇന്ത്യ പിടികൂടിയെന്ന് റിപ്പോര്‍ട്ട്. രാജസ്ഥാനിലെ ജയ്സാല്‍മർ ജില്ലയില്‍ നിന്നുമാണ് പിടികൂടിയത്.
പാകിസ്ഥാൻ എഫ്-16 പൈലറ്റിനെയാണ് പിടികൂടിയത്. അതിർത്തി കടന്നുള്ള സംഘർഷങ്ങള്‍ വർദ്ധിച്ച സാഹചര്യത്തിലാണ് പൈലറ്റിനെ പിടികൂടിയത്. ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ച എഫ് 16 വിമാനത്തില്‍ നിന്ന് പൈലറ്റ് ഇന്ത്യയിലേക്ക് ചാടിയതായാണ് ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം പറയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാളെ കസ്റ്റഡിയിലെടുത്തു.
ഇന്ത്യൻ സായുധ സേന ഇതുവരെ ഔദ്യോഗിക പ്രസ്താവനയൊന്നും പുറത്തിറക്കിയിട്ടില്ലെങ്കിലും, പാകിസ്താൻ പൈലറ്റ് കസ്റ്റഡിയിലാണെന്നും ചോദ്യം ചെയ്യലിന് വിധേയനാണെന്നും സുരക്ഷാ ഏജൻസികള്‍ പറയുന്നു. അതേ സമയം ജമ്മു, പത്താൻകോട്ട്, ഉധംപൂർ സൈനിക കേന്ദ്രങ്ങള്‍ സുരക്ഷിതമെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ജാഗ്രതാ നിർദ്ദേശം നല്‍കി. യാത്രക്കാരെ രണ്ടുതവണ പരിശോധനയ്ക്ക് വിധേയമാക്കും. അതേ സമയം പാക് ആക്രമണത്തില്‍ ഇതുവരെ അത്യാഹിതങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
പാക് ആക്രമണത്തില്‍ അത്യാഹിതങ്ങളില്ല; പ്രതികരണവുമായി പ്രതിരോധമന്ത്രാലയം
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാത്രി ഒമ്ബത് മണിയോടെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പാകിസ്ഥാന്റെ ആക്രമണമുണ്ടായത്. ഇപ്പോഴും തുടരുന്ന ആക്രമണത്തില്‍ ഇതുവരെയും ജീവഹാനി സംഭവിച്ചിട്ടില്ലെന്നാണ് പ്രതിരോധ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
എസ് 400 സംവിധാനത്തിലൂടെയാണ് ഇന്ത്യ പാകിസ്താന്റെ ആക്രമണത്തെ ചെറുക്കുന്നത്. പഞ്ചാബ്, രാജസ്ഥാന്‍, ഹരിയാന, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലെ വിവിധ ഭാഗങ്ങളിലേക്കാണ് പാകിസ്താന്റെ ആക്രമണമുണ്ടായത്. ഡ്രോണും യുദ്ധവിമാനങ്ങളും ഉപയോഗിച്ചുള്ള ആക്രമണമാണ് പാകിസ്താന്‍ തുടരുന്നത്.
ജമ്മു കശ്മീരില്‍ കരമാര്‍ഗവും ആക്രമണം നടക്കുന്നുണ്ട്. എന്നാല്‍ ഈ ശ്രമങ്ങളെല്ലാം ഇന്ത്യന്‍ സൈന്യം തകര്‍ക്കുന്നുണ്ട്. 67 ഓളം ഡ്രോണുകള്‍ സേന വെടിവെച്ചിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. പാകിസ്താന്റെ എഫ് 16 വിമാനവും രണ്ട് ജെ എസ് 17 വിമാനങ്ങളും തകര്‍ത്തു. 15 ഇടത്താണ് ഒരേ സമയം ആക്രമണം നടക്കുന്നത്.