
ഡൽഹി:ഇന്ത്യൻ ആർമിയിലെ 2 മേജർമാർ ഉള്‍പ്പെട്ട വിവാഹേതര ലൈംഗീക ബന്ധകേസില്‍ ഡല്‍ഹി ഹൈക്കോടതിയുടെ അപൂർവ്വ വിധി.ആർമി മേജറായ തന്റെ ഭാര്യയുമായി മറ്റൊരു മേജർ രഹസ്യമായി ലൈംഗീക ബന്ധം നടത്തി എന്നതായിരുന്നു കേസ്.
ഈ കേസില്‍ വിവാഹേതര ബന്ധ കേസില്‍ സ്വകാര്യതയ്ക്കുള്ള അവകാശം ഉയർത്തിപ്പിടിച്ചുകൊണ്ട് കോടതി പരാതിക്കാരനെതിരേ നിലപാട് സ്വീകരിച്ചു.
സ്വകാര്യ ബന്ധങ്ങള്‍ക്ക് പൗരന്മാർക്ക് അവകാശം ഉണ്ട്. അത് നിയമ വിരുദ്ധമല്ല.ഇന്ത്യൻ സൈന്യത്തിലെ ഒരു മേജറാണ് തന്റെ ഭാര്യക്ക് മറ്റൊരു ഉദ്യോഗസ്ഥനുമായി, അതായത് ഒരു മേജറുമായി, ബന്ധമുണ്ടെന്ന് ആരോപിച്ച് ഹർജി സമർപ്പിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആരോപണ വിധേയരായ മേജർക്കും സ്ത്രീക്കും സ്വകാര്യ കാര്യങ്ങള്‍ ചെയ്യാൻ അവകാശം ഉണ്ട് എന്നും ദമ്പതികള്‍ക്ക് ഹോട്ടലില്‍ സ്വകാര്യതയ്ക്കുള്ള അവകാശമുണ്ടെന്നും കോടതി വിധിച്ചു. ഇവർ ഹോട്ടലില്‍ തങ്ങിയതിന്റെ വിശദാംശവും രേഖകളും സി സി ടിവിയുംപരാതിക്കാരനു നല്കരുത് എന്നും കോടതി ഉത്തരവിട്ടു.
ഹോട്ടലില്‍ സ്വകാര്യതയ്ക്കുള്ള അവകാശമുണ്ടെന്നും അവരുടെ ഡാറ്റയും ബുക്കിംഗ് വിശദാംശങ്ങളും മൂന്നാം കക്ഷികളില്‍ നിന്ന് സംരക്ഷിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി, ഇത് ഹോട്ടലുകള്‍ അവരുടെ അതിഥികളുടെ രഹസ്യസ്വഭാവം സംരക്ഷിക്കണമെന്ന് സിവില്‍ ജഡ്ജി വൈഭവ് പ്രതാപ് സിംഗ് നിരീക്ഷിച്ചു.