ട്രെയിനിന്റെ വാതിലുകൾ അകത്തുനിന്നും അടച്ച നിലയിൽ; നെട്ടോട്ടമോടി യാത്രക്കാർ; ഒടുവിൽ പ്രതിഷേധം!

Spread the love

ഇന്ത്യയിലെ ട്രെയിനുകളുമായും റെയിൽവേ സംവിധാനങ്ങളുമായും ബന്ധപ്പെട്ട നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. പലപ്പോഴും സൗകര്യങ്ങളില്ലാത്തതിന്റെയും തിരക്കിന്റെയും ഒക്കെ പേരിൽ ആളുകൾ തങ്ങളുടെ വിമർശനങ്ങൾ പങ്കുവയ്ക്കാറുണ്ട്. അതുപോലെ തന്നെ, വിവിധങ്ങളായ ചിത്രങ്ങളും വീഡിയോകളും നമ്മൾ കണ്ടിട്ടുമുണ്ടാവും. ഏതായാലും, അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.

video
play-sharp-fill

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിഹാറിലെ ​ഗയയിൽ നിന്നാണ് വീഡിയോ പകർത്തിയിരിക്കുന്നത് എന്നാണ് കരുതുന്നത്. വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത് pintudevraj എന്ന യൂസറാണ്. വീഡിയോയിൽ കാണുന്നത് ഒരു കൂട്ടം യാത്രക്കാർ ഒരു ട്രെയിനിന്റെ മുന്നിൽ നിന്നുകൊണ്ട് പ്രതിഷേധം അറിയിക്കുന്നതാണ്. ട്രെയിനിൽ കയറാൻ ചെന്നപ്പോൾ അതിന്റെ വാതിലുകളെല്ലാം ഉള്ളിൽ നിന്നും അടച്ചിട്ടിരിക്കുകയായിരുന്നു. അതാണ് യാത്രക്കാരെ പ്രകോപിപ്പിച്ചതും പ്രതിഷേധത്തിലേക്ക് നയിച്ചതും എന്നാണ് കരുതുന്നത്.

വീഡിയോയിൽ റെയിൽവേ സ്റ്റേഷനിൽ ഒരു ട്രെയിൻ നിർത്തിയിട്ടിരിക്കുന്നതാണ് ആദ്യം കാണുന്നത്. യാത്രക്കാർ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതും കാണാം. ആകെ ആശങ്കയോടെയാണ് ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത്. വാതിൽ തുറന്നിട്ടുണ്ടോ എന്ന് യാത്രക്കാർ പരിശോധിക്കുകയും ചെയ്തിരുന്നു.

പിന്നെ കാണുന്നത് ആളുകൾ നേരെ ട്രെയിനിന്റെ മുന്നിലേക്ക് പോകുന്നതാണ്. അവിടെ വേറെയും ആളുകളുണ്ട്. ആളുകൾ സഞ്ചികളും മറ്റുമായി ട്രെയിനിന്റെ മുന്നിൽ നിൽക്കുന്നത് കാണാം. അവിടെ നിന്നും ആളുകൾ പ്രതിഷേധിക്കുന്നതും കാണാം. ആളുകൾ കയർക്കുന്നുണ്ട്.

ട്രെയിനിൽ തിരക്കായതുകൊണ്ട് കൂടുതൽ ആളുകൾ കേറാതിരിക്കാനായിട്ടാണ് ട്രെയിനിന്റെ അകത്തുണ്ടായിരുന്ന യാത്രക്കാർ ഡോറുകൾ അടച്ചിട്ടിരിക്കുന്നത് എന്നാണ് പറയുന്നത്.

മഹാകുംഭമേളയോടനുബന്ധിച്ചടക്കം ടിക്കറ്റില്ലാത്ത നിരവധി യാത്രക്കാർ ട്രെയിനിൽ കയറുന്നുണ്ട് എന്നും റിപ്പോർട്ടുകൾ പറയുന്നു. എന്തായാലും, വീഡിയോ പെട്ടെന്നാണ് ശ്രദ്ധിക്കപ്പെട്ടത്. നിരവധിപ്പേർ വീഡിയോയ്ക്ക് കമന്റുകളുമായും എത്തി.