
ന്യൂഡല്‍ഹി: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ശുഭ്മാന്‍ ഗില്‍ ആണ് ക്യാപ്റ്റന്‍.
ബിസിസിഐ ഇന്ന് പ്രഖ്യാപിച്ച ടീമില്‍ പരിചയസമ്പന്നരായ രോഹിത് ശർമ്മയെയും വിരാട് കോഹ്‌ലിയെയും കൂടി ഉള്‍പ്പെട്ടിട്ടുണ്ട്.
വാഷിങ് ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ഹര്‍ഷിദ് റാണ, പ്രസിദ്ധ് കൃഷ്ണ, കുല്‍ദീപ് യാദവ്, ഋഷഭ് പന്ത്, നിതീഷ് കുമാര്‍ റെഡ്ഡി, ആര്‍ഷ്ദീപ് സിങ്. യശ്വസി ജയ്‌സ് വാള്‍ എന്നിവരാണ് ടീമില്‍ ഇടംപിടിച്ചത്. ഇന്ത്യന്‍ പേസര്‍ജസ്പ്രീത് ബുംറയ്ക്കും ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയ്ക്കും വിശ്രമം അനുവദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ഈ മാസം 11നു വഡോദരയില്‍ അരങ്ങേറും. രണ്ടാം പോരാട്ടം 14നു രാജ്കോട്ടിലും മൂന്നാം പോരാട്ടം 18നു ഇന്‍ഡോറിലും നടക്കും.



