ടെണ്ടര്‍ ഏറ്റെടുക്കാൻ ആളില്ല…! ഇന്ത്യൻ സൂപ്പർ ലീഗ് നടത്തിപ്പ് പ്രതിസന്ധിയില്‍; ഉടൻ തീരുമാനമെടുക്കുമെന്ന് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷൻ

Spread the love

ഡല്‍ഹി: ഇന്ത്യൻ സൂപ്പർ ലീഗ് നടത്തിപ്പ് പ്രതിസന്ധിയില്‍.

video
play-sharp-fill

കൊമേർഷ്യല്‍ റൈറ്റ്‌സ് ടെൻഡറില്‍ അപേക്ഷ നല്‍കാൻ ആരും മുന്നോട്ട് വന്നില്ല.അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി ഇന്നായിരുന്നു.

സ്ഥിതിഗതികള്‍ വിലയിരുത്തി ഉടൻ തീരുമാനമെടുക്കുമെന്ന് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷൻ വ്യക്തമാക്കി. അടുത്തമാസം പുതിയ സീസണ്‍ ആരംഭിക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നെങ്കിലും ടെൻഡർ ഏറ്റെടുക്കാൻ ആരുമെത്താത്തത് തിരിച്ചടിയായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഘാടനം-വിപണനം എന്നിയുമായി ബന്ധപ്പെട്ട മാസ്റ്റർ റൈറ്റ് കരാർ ഏറ്റെടുക്കുന്നവർ പ്രതിവർഷം 50 കോടി എഐഎഫ്‌എഫിന് നല്‍കണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ ഇത് 37.5 കോടിയാക്കി കുറച്ചിട്ടും ഏറ്റെടുക്കാൻ ആരുമെത്തിയില്ല. തുടക്കത്തില്‍ നാല് ബിഡ്ഡർമാർ മുന്നോട്ടുവന്നിരുന്നെങ്കിലും പിന്നീട് പിൻമാറുകയായിരുന്നു.