ഷിക്കാഗോയിൽ ഇന്ത്യൻ വിദ്യാർത്ഥി പെട്രോൾ പമ്പിൽ വച്ച് വെടിയേറ്റു മരിച്ചു

Spread the love

 

ന്യൂഡൽഹി: ഷിക്കാഗോയിൽ ഇന്ത്യക്കാരനായ യുവാവ് പെട്രോൾ പമ്പിൽ വെച്ച് വെടിയേറ്റ് മരിച്ചു. തെലങ്കാനയിലെ ഖമ്മം സ്വദേശിയായ സായ് തേജ (22) ആണ് കൊല്ലപ്പെട്ടത്. എംബിഎ വിദ്യാർത്ഥിയായ യുവാവ് പഠനത്തോടൊപ്പം പെട്രോൾ പമ്പിൽ പാർട്ട്‌ടൈം ജോലി ചെയ്യുകയായിരുന്നു. ജോലിക്കിടെ വെള്ളിയാഴ്ചയാണ് വെടിയേറ്റത്.

video
play-sharp-fill

 

സംഭവം നടക്കുമ്പോൾ ഇയാൾ ഡ്യൂട്ടിയിൽ അല്ലായിരുന്നുവെന്നും സഹപ്രവർത്തകൻ അഭ്യർത്ഥന പ്രകാരം അയാളെ സഹായിക്കുകയായിരുന്നുവെന്നും തേജയുടെ മാതാപിതാക്കൾ പറഞ്ഞതായി ഭാരത് രാഷ്ട്രസമിതി (ബിആർഎസ്) നേതാവ് മധുസൂദൻ താത്ത പറഞ്ഞു.

 

യുവാവിൻ്റെ മരണത്തിൽ അക്രമിക്കെതിരെ അടിയന്തരമായി നടപടിയെടുക്കാൻ ഷിക്കാഗോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ആവശ്യപ്പെട്ടിട്ടുണ്ട്. തേജയുടെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായവും നൽകുമെന്നും അവർ എക്സിൽ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group