ഇന്ത്യ ശ്രീലങ്ക രണ്ടാം ട്വന്റി ട്വന്റി: ടോസ് നേടിയ ഇന്ത്യ ബൗളിംങ് തിരഞ്ഞെടുത്തു; ഈ മത്സരത്തിലും സഞ്ജുവിനെ കളിപ്പിച്ചിക്കുന്നില്ല

Spread the love

സ്‌പോട്‌സ് ഡെസ്‌ക്

ഇൻഡോർ: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ട്വന്റി ട്വന്റി മത്സരത്തിന് ഇൻഡോറിൽ തുടക്കമായി. ടോസ് നേടിയ ഇന്ത്യ ബൗളിംങ തിരഞ്ഞെടുക്കുകയായിരുന്നു. തുടർച്ചയായ മൂന്നാം പരമ്പരയിലും ടീമിൽ ഇടം നേടിയെങ്കിലും മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണിന് ഇന്ത്യൻ ക്യാപ്പ് അണിയാൻ അവസരം ടീം ഇന്ത്യ നൽകിയിട്ടില്ല.

കോഹ്ലി നയിക്കുന്ന ഇന്ത്യൻ ടീമിൽ രോഹിത ശർമ്മയ്ക്കു വിശ്രമം നൽകിയപ്പോൾ കെ.എൽ രാഹുലും, ശിഖർധവാനുമാണ് ഓപ്പണർമാരായി എത്തുന്നത്. പരിക്കുമാറി ടീമിൽ തിരികെ എത്തിയ ഇന്ത്യൻ പേസ് ആക്രമണത്തിന്റെ കുന്തമുനയായ ജസ്പ്രീത് ബുംറ തന്നെ ഇന്ത്യൻ ടീമിനെ നയിക്കും. ഋഷഭ് പന്ത് തന്നെയാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പറായിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group