
ഇന്ത്യൻ പാട്ടുകള്‍ വേണ്ട; പാകിസ്ഥാൻ എഫ്‌എം റേഡിയോകളില്‍ ഇന്ത്യൻ ഗാനങ്ങള്‍ക്ക് വിലക്ക്
ഡൽഹി: പഹല്‍ഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമായതിന് പിന്നാലെ, പാകിസ്ഥാൻ എഫ്‌എം റേഡിയോ സ്റ്റേഷനുകളില്‍ ഇന്ത്യൻ ഗാനങ്ങളുടെ പ്രക്ഷേപണം നിർത്തിവച്ചു.
രാജ്യത്തുടനീളമുള്ള പാകിസ്ഥാൻ എഫ്‌എം റേഡിയോ സ്റ്റേഷനുകളില്‍ ഇന്ത്യൻ ഗാനങ്ങള്‍ പ്രക്ഷേപണം ചെയ്യുന്നത് പാകിസ്ഥാൻ ബ്രോഡ്കാസ്റ്റേഴ്‌സ് അസോസിയേഷൻ (പിബിഎ) അടിയന്തര പ്രാബല്യത്തോടെ നിർത്തിവച്ചതായി പിബിഎ സെക്രട്ടറി ജനറല്‍ ഷക്കീല്‍ മസൂദ് പറഞ്ഞതായി പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ലതാ മങ്കേഷ്കർ, മുഹമ്മദ് റാഫി, കിഷോർ കുമാർ, മുകേഷ് തുടങ്ങിയ പ്രശസ്ത കലാകാരന്മാരുടെ ഗാനങ്ങള്‍ പാകിസ്ഥാൻ പ്രേക്ഷകരില്‍ ഇപ്പോഴും ജനപ്രിയമാണ്. പ്രാദേശിക എഫ്‌എം റേഡിയോ സ്റ്റേഷനുകളില്‍ മിക്ക ദിവസവും ഇന്ത്യൻ ഗാനങ്ങള്‍ പ്രക്ഷേപണം ചെയ്യുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിലെ ഉഭയകക്ഷി ബന്ധങ്ങള്‍ കണക്കിലെടുത്ത് എല്ലാ എഫ്‌എം സ്റ്റേഷനുകളിലും ഇന്ത്യൻ ഗാനങ്ങളുടെ പ്രക്ഷേപണം നിർത്താൻ സർക്കാർ അസോസിയേഷനോട് നിർദ്ദേശിച്ചിട്ടുണ്ടെന്ന് വാർത്താവിനിമയ മന്ത്രി ആട്ട തരാറും അറിയിച്ചു.