ജമ്മുകശ്മീരിലെ ഭീകരാക്രമണം; 3 സൈനികര്‍ക്ക് വീരമൃത്യു; 3 പേര്‍ക്ക് പരിക്ക്  

Spread the love

 

സ്വന്തം ലേഖിക 

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഭീകരാക്രമണത്തില്‍ 3 സൈനികര്‍ക്ക് വീരമൃത്യു. രജൌരി മേഖലയിലുണ്ടായ ഏറ്റുമുട്ടലിലാണ് 3 സൈനികര്‍ വീരമൃത്യു വരിച്ചത്.

 

3 സൈനികര്‍ക്ക് ഏറ്റുമുട്ടലില്‍ പരിക്കേറ്റതായും വിവരംപുറത്തുവരുന്നുണ്ട്. പൂഞ്ചിലാണ് സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണമുണ്ടായത്. ഒളിച്ചിരിക്കുകയായിരുന്ന ഭീകരരെ കണ്ടെത്താന്‍ സംയുക്ത ഓപ്പറേഷന് പോവുകയായിരുന്ന രണ്ട് സൈനിക വാഹനങ്ങളാണ് ആക്രമിക്കപ്പെട്ടത്. ആക്രമണമുണ്ടായ പൂഞ്ചിലേക്ക് കൂടുതല്‍ സൈനികര്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. സ്ഥലത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്. ഏറ്റുമുട്ടലില്‍ ഒരു ഭീകരന് പരിക്കേറ്റെന്നും സൂചനയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group