play-sharp-fill
ഇന്ത്യൻ ജീവനക്കാർ അടങ്ങിയ കപ്പൽ കസ്റ്റഡിയിൽ എടുത്ത് ഇറാൻ: കപ്പലിൽ മലയാളികളും; ഭീഷണിയുമായി യു.എസ് രംഗത്ത്: മലയാളികളെ രക്ഷിക്കാൻ സർക്കാർ ഇടപെടുന്നു

ഇന്ത്യൻ ജീവനക്കാർ അടങ്ങിയ കപ്പൽ കസ്റ്റഡിയിൽ എടുത്ത് ഇറാൻ: കപ്പലിൽ മലയാളികളും; ഭീഷണിയുമായി യു.എസ് രംഗത്ത്: മലയാളികളെ രക്ഷിക്കാൻ സർക്കാർ ഇടപെടുന്നു

സ്വന്തം ലേഖകൻ

മുംബൈ: മധ്യ പൂർവേഷ്യയിൽ വീണ്ടും സംഘർഷ സാധ്യത വർദ്ധിപ്പിച്ച് ഇറാൻ ഇന്ത്യൻ കപ്പൽ പിടിച്ചെടുത്തു. മലയാളികൾ അടക്കമുള്ള ജീവനക്കാർ അടങ്ങുന്ന സംഘത്തെയാണ് ഇറാൻ പിടികൂടിയത്.  പ്ര​​​ധാ​​​ന എ​​​ണ്ണ​​​ക്ക​​​ട​​​ത്തു​​​പാ​​​ത​​​യാ​​​യ ഹോ​​​ര്‍​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്കി​​​ലാണ്  ബ്രി​​​ട്ടീ​​​ഷ് ടാ​​​ങ്ക​​​ര്‍ ഇ​​​റാ​​​ന്‍ സൈ​​​നി​​​ക​​​ര്‍ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത​​​തു ഗ​​​ള്‍​​​ഫി​​​ലെ സം​​​ഘ​​​ര്‍​​​ഷ​സാ​​​ധ്യ​​​ത വ​​​ര്‍​​​ധി​​​പ്പി​​​ച്ചു.


ഇ​​​റാ​​​ന്‍ അ​​​പ​​​ക​​​ട​​​ത്തി​​​ന്‍റെ വ​​​ഴി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ക​​​യാ​​​ണ​​​ന്നു ബ്രി​​​ട്ട​​​ന്‍ പ്ര​​​തി​​​ക​​​രി​​​ച്ചു. ഇ​​​റാ​​​ന്‍റെ ഭീ​​​ഷ​​​ണി നേ​​​രി​​​ടാ​​​ന്‍ സൗ​​​ദി​​​യി​​​ല്‍ വീ​​​ണ്ടും സൈ​​​നി​​​ക​​​രെ വി​​​ന്യ​​​സി​​​ക്കാ​​​നു​​​ള്ള യു​​​എ​​​സി​​​ന്‍റെ തീ​​​രു​​​മാ​​​ന​​​വും ഇ​​​തി​​​നി​​​ടെ ഉ​​​ണ്ടാ​​​യി.
സ്റ്റെ​​​ന ഇം​​​പേ​​​റോ എ​​​ന്ന എ​​​ണ്ണ​​​ടാ​​​ങ്ക​​​റാ​​​ണ് ഇ​​​റാ​​​നി​​​ലെ വി​​​പ്ല​​​വ​​​ഗാ​​​ര്‍​​​ഡു​​​ക​​​ള്‍ വെ​​​ള്ളി​​​യാ​​​ഴ്ച വൈ​​​കി​​​ട്ട് 7.30നു ​​​പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​ത്. ക​​​പ്പ​​​ലി​​​ലെ 23 ജീ​​​വ​​​ന​​​ക്കാ​​​രി​​​ല്‍ ക്യാ​​​പ്റ്റ​​​ന​​​ട​​​ക്കം 18 പേ​​​ര്‍ ഇ​​​ന്ത്യ​​​ക്കാ​​​രാ​​​ണ്. മ​​​റ്റു​​​ള്ള​​​വ​​​ര്‍ റ​​​ഷ്യ, ലാ​​​ത്‌​​​വി​​​യ, ഫി​​​ലി​​​പ്പീ​​​ന്‍​​​സ് എ​​​ന്നീ രാ​​​ജ്യ​​​ക്കാ​​​രും. സ്വീ​​​ഡ​​​നി​​​ലെ സ്റ്റെ​​​ന ബ​​​ള്‍​​​ക്ക് ക​​​ന്പ​​​നി​​​യു​​​ടെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള ക​​​പ്പ​​​ല്‍ ബ്രി​​​ട്ട​​​നി​​​ലാ​​​ണ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാ​​​ലു ബോ​​​ട്ടു​​​ക​​​ളി​​​ലും ഹെ​​​ലി​​​കോ​​​പ്റ്റ​​​റി​​​ലു​​​മെ​​​ത്തി​​​യ വി​​​പ്ല​​​വ​​​ഗാ​​​ര്‍​​​ഡു​​​ക​​​ള്‍ ക​​​പ്പ​​​ല്‍ പി​​​ടി​​​ച്ചെ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. തു​​​ട​​​ര്‍​​​ന്ന് ഇ​​​റാ​​​നി​​​ലെ ബാ​​​ന്ധ​​​ര്‍ അ​​​ബ്ബാ​​​സ് തു​​​റ​​​മു​​​ഖ​​​ത്തേ​​​ക്കു കൊ​​​ണ്ടു​​​പോ​​​യി ന​​​ങ്കൂ​​​ര​​​മി​​​ട്ടു.

മ​​​ത്സ്യ​​​ബ​​​ന്ധ​​​ന ബോ​​​ട്ടി​​​ല്‍ ഇ​​​ടി​​​ച്ചി​​​ട്ടു നി​​​ര്‍​​​ത്താ​​​തെ പോ​​​യ​​​തു​​​കൊ​​​ണ്ടാ​​​ണ് ഇ​​​തു വേ​​​ണ്ടി​​​വ​​​ന്ന​​​തെ​​​ന്ന് ഇ​​​റാ​​​നി​​​ലെ മാ​​​ധ്യ​​​മ​​​ങ്ങ​​​ള്‍ റി​​​പ്പോ​​​ര്‍​​​ട്ട് ചെ​​​യ്തു.

എ​​​ന്നാ​​​ല്‍, ക​​​പ്പ​​​ല്‍ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര സ​​​മു​​​ദ്ര​​​പാ​​​ത​​​യി​​​ലാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും നി​​​യ​​​മ​​​ങ്ങ​​​ളൊ​​​ന്നും തെ​​​റ്റി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും ഉ​​​ട​​​മ​​​സ്ഥ​​​ര്‍ അ​​​റി​​​യി​​​ച്ചു. ക​​​പ്പ​​​ലു​​​മാ​​​യി ഇ​​​പ്പോ​​​ള്‍ ബ​​​ന്ധ​​​പ്പെ​​​ടാ​​​നാ​​​വു​​​ന്നി​​​ല്ല. ജീ​​​വ​​​ന​​​ക്കാ​​​ര്‍​​​ക്കു പ​​​രി​​​ക്കു​​​ള്ള​​​താ​​​യി റി​​​പ്പോ​​​ര്‍​​​ട്ടി​​​ല്ലെ​​​ന്നും സ്റ്റെ​​​ന ബ​​​ള്‍​​​ക്ക് അ​​​റി​​​യി​​​ച്ചു. ഒ​​​രാ​​​ഴ്ച​​​യ്ക്കി​​​ടെ ര​​​ണ്ടാം ത​​​വ​​​ണ​​​യാ​​​ണ് ബ്രി​​​ട്ടീ​​​ഷ് ടാ​​​ങ്ക​​​ര്‍ ഇ​​​റാ​​​ന്‍ പി​​​ടി​​​കൂ​​​ടു​​​ന്ന​​​ത്.
അതേസമയം, ഇ​​​ന്ത്യ​​​ന്‍ ജീ​​​വ​​​ന​​​ക്കാ​​​രെ സു​​​ര​​​ക്ഷി​​​ത​​​മാ​​​യി മോ​​​ചി​​​പ്പി​​​ക്കാ​​​ന്‍ ഇ​​​റാ​​​നു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്ന് വി​​​ദേ​​​ശ​​​കാ​​​ര്യ വ​​​ക്താ​​​വ് ര​​​വീ​​​ഷ് കു​​​മാ​​​ര്‍ അ​​​റി​​​യി​​​ച്ചു.