സമയം നീട്ടി; ഇന്ത്യന്‍ റെയില്‍വേയില്‍ ഗ്രൂപ്പ് ഡി റിക്രൂട്ട്‌മെന്റ്; 22,000 ഒഴിവുകള്‍; ഇപ്പോള്‍ അപേക്ഷിക്കാം

Spread the love

ഡൽഹി: ഇന്ത്യൻ റെയില്‍വേയില്‍ ഗ്രൂപ്പ് ഡി റിക്രൂട്ട്മെന്റിന് അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച്‌ 2 ലേക്ക് നീട്ടി.

video
play-sharp-fill

ഇരുപതിനായിരത്തിലധികം ഒഴിവുകളിലേക്ക് നടക്കുന്ന മെഗാ റിക്രൂട്ട്മെന്റിന് പത്താം ക്ലാസാണ് അടിസ്ഥാന യോഗ്യത. കേന്ദ്ര സർക്കാരിന് കീഴില്‍ മികച്ച കരിയർ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ ഈ അവസരം പാഴാക്കരുത്.

തസ്തികയും ഒഴിവുകളും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യന്‍ റെയില്‍വേയില്‍ ഗ്രൂപ്പ് ഡി റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 22,000.

ട്രാക്ക് മെയിന്റനന്‍സ് = 11,000
പോയിന്റ്‌സ്മാന്‍ = 5000
അസിസ്റ്റന്റ് (S&T) = 1500
അസിസ്റ്റന്റ് (C&W) = 1000
അസിസ്റ്റന്റ് (TRD) = 800
അസിസ്റ്റന്റ് (ട്രാക്ക് മെഷീന്‍) = 600
അസിസ്റ്റന്റ് (ബ്രിഡ്ജ്) = 600
അസിസ്റ്റന്റ് ഓപ്പറേഷന്‍സ് (ഇലക്‌ട്രിക്കല്‍) = 500
അസിസ്റ്റന്റ് (പി വേ) = 300
അസിസ്റ്റന്റ് ലോക്കോ ഷെഡ് (ഇലക്‌ട്രിക്കല്‍) = 200
അസിസ്റ്റന്റ് (ടിഎല്‍ & എസി) = 50

പ്രായപരിധി

18നും 33നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 2026 ജനുവരി 1 അടിസ്ഥാനമാക്കി കണക്കാക്കും. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.

യോഗ്യത

പത്താം ക്ലാസ് വിജയിച്ചിവരായിരിക്കണം.

അംഗീകൃത ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് (ITI) സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

ശമ്പളം

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 18,000 രൂപമുതലാണ് ശമ്പളം ലഭിക്കുക. വര്‍ഷാവര്‍ഷം ശമ്പളത്തില്‍ വര്‍ധനവ് ഉണ്ടായിരിക്കും. പുറമെ റെയില്‍വേ ജീവനക്കാര്‍ക്ക് ലഭിക്കുന്ന കേന്ദ്ര അലവന്‍സുകളും ആനുകൂല്യങ്ങളും ലഭിക്കും.

തിരഞ്ഞെടുപ്പ്

കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ (CBT), ഫിസിക്കല്‍ ടെസ്റ്റ് (PET) എന്നിവ ഉണ്ടായിരിക്കും. തുടര്‍ന്ന് ഡോക്യുമെന്റ് വെരിഫിക്കേഷനും നടത്തിയാണ് നിയമനം.

അപേക്ഷിക്കേണ്ട വിധം

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ആര്‍ആര്‍ബിയുടെ ഒഫീഷ്യല്‍ പോര്‍ട്ടല്‍ സന്ദര്‍ശിക്കുക. ശേഷം ഫെബ്രുവരി 20ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. വിശദമായ വിജ്ഞാപനം വെബ്‌സൈറ്റില്‍ ലഭ്യമാണ്.

rrbchennai.gov.in , indianrailways.gov.inഎന്നീ വെബ്‌സൈറ്റുകള്‍ പരിശോധിക്കുക.