
കൊച്ചി: ഇന്ത്യൻ റെയില്‍വേയുടെ വിവിധ ഡിവിഷനുകളില്‍ സ്പോർട്സ് ക്വാട്ട റിക്രൂട്ട്മെന്റ് നടക്കുന്നു. സതേണ്‍ റെയില്‍വേ, ഈസ്റ്റേണ്‍ റെയില്‍വേ ഡിവിഷനുകളിലായാണ് നിയമനം.
രണ്ടിടത്തുമായി ആകെ 117 ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവർക്ക് തന്നിരിക്കുന്ന റെയില്‍വേ റിക്രൂട്ട്മെന്റ് വെബ്സെെറ്റുകള്‍ ഉപയോഗിച്ച് അപേക്ഷിക്കാം.
തസ്തിക & ഒഴിവ്

Whatsapp Group 1 | Whatsapp Group 2 |Telegram Group
സതേണ്‍ റെയില്‍വേയില്‍ 67 ഒഴിവുകളും, ഈസ്റ്റേണ്‍ റെയില്‍വേയില്‍ 50 ഒഴിവുകളും.
1. സതേണ്‍ റെയില്‍വേ
ചെന്നൈ ആസ്ഥാനമായ സതേണ്‍ റെയില്‍വേയ്ക്കു കീഴില്‍ സ്‌പോർട്‌സ് ക്വാട്ടയില്‍ കായിക താരങ്ങള്‍ക്ക് 67 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 12 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വെബ്‌സൈറ്റ്: www.rrcmas.in
അത് ലറ്റിക്‌സ്, ബോക്‌സിങ്, ക്രിക്കറ്റ്, ടെന്നിസ്, ബാസ്‌ക്കറ്റ് ബോള്‍, ഗോള്‍ഫ്, സ്വിമ്മിങ്, ഫുട്‌ബോള്‍, ഹോക്കി, വെയ്റ്റ്‌ലിഫ്റ്റിങ് എന്നീ കായിക ഇനങ്ങളിലാണ് ഒഴിവുകള്‍ വന്നിട്ടുള്ളത്.
യോഗ്യത: ഉദ്യോഗാർഥികള്‍ കുറഞ്ഞതു പത്താം ക്ലാസ് വിജയിച്ചിരിക്കണം. കൂടെ മേല്‍പറഞ്ഞ കായിക ഇനങ്ങളില്‍ ആവശ്യമായ യോഗ്യതയും ഉണ്ടായിരിക്കണം. വിശദമായ യോഗ്യത മാനദണ്ഡങ്ങള്‍ വെബ്സെെറ്റിലുണ്ട്.
പ്രായം: 18നും 25നും ഇടയില്‍ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ബാധകം.
ശമ്പളം: തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 18000 രൂപമുതല്‍ 29,200 രൂപവരെ ശമ്പളം ലഭിക്കും.
2. ഈസ്റ്റേണ്‍ റെയില്‍വേ
കൊല്‍ക്കത്ത ആസ്ഥാനമായ ഈസ്‌റ്റേണ്‍ റെയില്‍വേയ്ക്കു കീഴില്‍ സ്‌പോർട്‌സ് ക്വാട്ടയില്‍ കായികതാരങ്ങള്‍ക്കായി 50 ഒഴിവുകളിലേക്ക് നിയമനം നടക്കുന്നു. ഗ്രൂപ് സി, ഡി തസ്തികകളിലാണ് അവസരം. ഒക്ടോബർ 9വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വെബ്സെെറ്റ് www. rrcer.org.
ആർച്ചറി, ഫുട്‌ബോള്‍, അത് ലറ്റിക്‌സ്, സ്വിമ്മിങ്, ടേബിള്‍ ടെന്നീസ്, ഹോക്കി, ബാഡ്മിന്റൻ, കബഡി, ബാസ്‌ക്കറ്റ് ബോള്‍, വോളിബോള്‍, ക്രിക്കറ്റ് എന്നീ കായിക ഇനങ്ങളിലാണ് ഒഴിവുള്ളത്.
യോഗ്യത: യോഗ്യത: ഉദ്യോഗാർഥികള്‍ കുറഞ്ഞതു പത്താം ക്ലാസ് വിജയിച്ചിരിക്കണം. കൂടെ മേല്‍പറഞ്ഞ കായിക ഇനങ്ങളില്‍ ആവശ്യമായ യോഗ്യതയും ഉണ്ടായിരിക്കണം. വിശദമായ യോഗ്യത മാനദണ്ഡങ്ങള്‍ വെബ്സെെറ്റിലുണ്ട്.
ശമ്പളം: തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 5200 രൂപമുതല്‍ 20,200 രൂപവരെ ശമ്പളമായി ലഭിക്കും.
3. ചിത്തരഞ്ജൻ ലോക്കോയില്‍ 12 ഒഴിവ്
ഇന്ത്യൻ റെയില്‍വേക്ക് കീഴിലുള്ള ചിത്തരഞ്ജൻ ലോക്കോമോട്ടീവ് വർക്‌സില്‍ കായിക താരങ്ങള്‍ക്ക് 12 ഒഴിവുകളിലേക്ക് നിയമനം നടക്കുന്നു. അപേക്ഷ ഇന്നുകൂടി നല്‍കാം. (സെപ്റ്റംബർ 24).
ബാഡ്മിന്റണ്‍, ആർച്ചറി, ബാസ്‌ക്കറ്റ്‌ബോള്‍, ജിംനാസ്റ്റിക്‌സ്, ഗോള്‍ഫ്, അത്‌ലറ്റിക്‌സ്, ക്രിക്കറ്റ്, ഫുട്‌ബോള്‍ എന്നീ ഇനങ്ങളിലാണ് ഒഴിവുകള്‍.
വെബ്‌സൈറ്റ്: www.clw.indianrailways.gov.in