
ഡൽഹി: ഇന്ത്യൻ റെയില്‍വേക്ക് കീഴില്‍ 6180 ഒഴിവുകളിലേക്ക് വമ്ബൻ റിക്രൂട്ട്‌മെന്റ് നടക്കുന്നു. റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോർഡ് ടെക്‌നീഷ്യൻ നിയമനങ്ങള്‍ക്കാണ് അപേക്ഷ വിളിച്ചിട്ടുള്ളത്.
ഇന്ത്യയിലുടനീളം വിവിധ സോണുകളിലായി നിയമനം നടക്കും. താല്‍പര്യമുള്ളവർ ജൂലൈ 28ന് മുൻപായി അപേക്ഷ നല്‍കണം.
തസ്തിക & ഒഴിവ്

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആർആർബി ടെക്‌നീഷ്യൻ റിക്രൂട്ട്‌മെന്റ്. ആകെ 6180 ഒഴിവുകള്‍.
ടെക്‌നീഷ്യൻ ഗ്രേഡ് – I (സിഗ്നല്‍) = 180 ഒഴിവ്
ടെക്‌നീഷ്യൻ ഗ്രേഡ്- III = 6000 ഒഴിവ്
Chittaranjan Locomotive Works (CLW): 222 ഒഴിവ്
Central Railway (CR): 305 ഒഴിവ്
East Coast Railway (ECOR): 79 ഒഴിവ്
East Central Railway (ECR): 31 ഒഴിവ്
Eastern Railway (ER): 1119 ഒഴിവ്
Integral Coach Factory (ICF): 404 ഒഴിവ്
North Central Railway (NCR): 241 ഒഴിവ്
North Eastern Railway (NER): 68 ഒഴിവ്
Northeast Frontier Railway (NFR): 317 ഒഴിവ്
Northern Railway (NR): 478 ഒഴിവ്
North Western Railway (NWR): 188 ഒഴിവ്
Patiala Locomotive Works (PLW): 218 ഒഴിവ്
Rail Coach Factory (RCF): 47 ഒഴിവ്
Rail Wheel Factory (RWF): 36 ഒഴിവ്
South Central Railway (SCR): 89 ഒഴിവ്
South East Central Railway (SCER): 57 ഒഴിവ്
South Eastern Railway (SER): 180 ഒഴിവ്
Southern Railway (SR): 1215 ഒഴിവ്
South Western Railway (SWR): 106 ഒഴിവ്
West Central Railway (WCR): 126 ഒഴിവ്
Western Railway (WR): 849 ഒഴിവ്
പ്രായപരിധി
ടെക്‌നീഷ്യൻ ഗ്രേഡ് 3 തസ്തികയിലേക്ക് 18 മുതല്‍ 30 വയസ് വരെ പ്രായമുള്ളവർക്കും, ഗ്രേഡ് I തസ്തികയില്‍ 33 വയസ് വരെ പ്രായമുള്ളവർക്കും അപേക്ഷിക്കാം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
യോഗ്യത
പത്താം ക്ലാസ്, കൂടെ ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐ ( NCVT/SCVT സർട്ടിഫിക്കറ്റ്).
അല്ലെങ്കില്‍ പത്താം ക്ലാസ്, കൂടെ അപ്രന്റീസ്ഷിപ്പ് സർട്ടിഫിക്കറ്റ്.
ശമ്ബളം
ടെക്‌നീഷ്യൻ ഗ്രേഡ് I = പ്രതിമാസം 29,200 രൂപ.
ടെക്‌നീഷ്യൻ ഗ്രേഡ് III = 19,900 രൂപ പ്രതിമാസം
അപേക്ഷ ഫീസ്
ജനറല്‍, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗക്കാർക്ക് 500 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടി, വനിതകള്‍ 250 രൂപ അടച്ചാല്‍ മതി.
അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാർഥികള്‍ ആർആർബിയുടെ റീജിയണല്‍ വെബ്‌സൈറ്റുകള്‍ സന്ദർശിക്കുക. ശേഷം റിക്രൂട്ട്‌മെന്റ് പേജില്‍ നിന്ന് ടെക്‌നീഷ്യൻ നോട്ടിഫിക്കേഷൻ തിരഞ്ഞെടുത്ത് വായിക്കുക. ശേഷം യോഗ്യരായവർ ഓണ്‍ലൈനായി അപേക്ഷിക്കുക.