
ഡൽഹി: ഇന്ത്യൻ റെയില്‍വേക്ക് കീഴില്‍ ബനാറസ് ലോക്കോമോട്ടീവ് വർക്ക്സില്‍ ജോലി നേടാൻ അവസരം. അപ്രന്റീസ് തസ്തികയിലാണ് പുതിയ റിക്രൂട്ട്മെന്റ് നടക്കുന്നത്.
ആകെ 374 ഒഴിവുകളാണുള്ളത്. പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയില്‍ ഉദ്യോഗാർഥികള്‍ക്ക് അപേക്ഷ നല്‍കാനാവും. അപേക്ഷകള്‍ നല്‍കേണ്ട അവസാന തീയതി ആഗസ്റ്റ് 5 ആണ്. വെബ്‌സൈറ്റ്: www.blw.indianrailways.gov.in.
തസ്തിക & ഒഴിവ്

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബനാറസ് ലോക്കോമോട്ടീവ് വർക്ക്സില്‍ അപ്രന്റീസ് റിക്രൂട്ട്മെന്റ്. ഐ.ടി.ഐ, നോണ്‍ ഐ.ടി.ഐ വിഭാഗങ്ങളിലായി 374 ഒഴിവുകളുണ്ട്.
ട്രേഡുകള്‍:-
ഫിറ്റർ
കാർപെന്റർ
പെയിന്റർ (ജനറല്‍)
മെഷിനിസ്റ്റ്
വെല്‍ഡർ (ജി ആൻഡ് ഇ)
ഇലക്‌ട്രിഷ്യൻ
യോഗ്യത
നോണ്‍ ഐ.ടി.ഐ വിഭാഗം: 50% മാർക്കോടെ പത്താം ക്ലാസ് ജയം.
ഐ.ടി.ഐ വിഭാഗം: 50% മാർക്കോടെ പത്താം ക്ലാസ് ജയം/ തത്തുല്യം, ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ ജയം.
ഉദ്യോഗാർഥികള്‍ 2025 ജൂലൈ 5 നു മുൻപ് യോഗ്യത നേടിയവരായിരിക്കണം.
പ്രായം: നോണ്‍ ഐ.ടി.ഐ വിഭാഗം: 15 വയസിനും 22 വയസിനും ഇടയില്‍ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
ഐ.ടി.ഐ വിഭാഗം: 15 വയസിനും 24 വയസിനും ഇടയില്‍ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. (വെല്‍ഡർ, കാർപെന്റർ ട്രേഡ്: 15-22).
തിരഞ്ഞെടുപ്പ്
യോഗ്യതാ പരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ് നടക്കുക.
അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാർഥികള്‍ക്ക് ബനാറസ് ലോക്കോമോട്ടീവ് വർക്ക്സ് ഒഫീഷ്യല്‍ വെബ്സെെറ്റ് സന്ദർശിച്ച് അപേക്ഷ നല്‍കാം. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 5 ആണ്. അപേക്ഷ ഫീസായി 100 രൂപ അടയ്ക്കണം. ഓണ്‍ലൈനായി ഫീസടയ്ക്കാം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകള്‍ക്ക് ഫീസില്ല. വിശദ വിവരങ്ങളും, പ്രോസ്പെക്ടസും മറ്റ് വിവരങ്ങളും വെബ്സെെറ്റില്‍.