video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Friday, May 23, 2025
HomeMainഇനി സ്റ്റോപ്പുകളിൽ മാറ്റം;കേരളത്തിലൂടെ ഓടുന്ന ട്രെയിനുകളുടെ സ്റ്റോപ്പുകളില്‍ മാറ്റം വരുത്തി ഇന്ത്യൻ റെയിൽവേ

ഇനി സ്റ്റോപ്പുകളിൽ മാറ്റം;കേരളത്തിലൂടെ ഓടുന്ന ട്രെയിനുകളുടെ സ്റ്റോപ്പുകളില്‍ മാറ്റം വരുത്തി ഇന്ത്യൻ റെയിൽവേ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി : നിലവിൽ കേരളത്തിലൂടെ ഓടുന്ന ട്രെയിനുകളുടെ സ്റ്റോപ്പുകളിൽ പ്രത്യേക മാറ്റം വരുത്തിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ.ഓഗസ്റ്റ് 7, 8 തീയ്യതികളില്‍  എറണാകുളം ഡി ക്യാബിനില്‍ ട്രാക്ക് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ട്രെയിനുകളുടെ സ്റ്റോപ്പുകളില്‍ മാറ്റം വരുത്തിക്കൊണ്ട് റെയില്‍വെ അറിയിപ്പ്. എറണാകുളത്തിനും കായംകുളത്തിനും ഇടയിലുള്ള സ്റ്റോപ്പുകളിലാണ് മാറ്റം വരുന്നത്.

എട്ടാം തീയ്യതി നിലമ്പൂരില്‍ നിന്ന് പുറപ്പെടുന്ന 16350 നിലമ്പൂര്‍ റോഡ് – കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ് ആലപ്പുഴ വഴി സര്‍വീസ് നടത്തും. കോട്ടയം, ചങ്ങനാശേരി, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകില്ല.ഏഴാം തീയ്യതി നിസാമുദ്ദീനില്‍ നിന്ന് പുറപ്പെടുന്ന 22654 ഹസ്രത് നിസാമുദ്ദീന്‍ – തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് കോട്ടയത്തെ സ്റ്റോപ്പ് ഒഴിവാക്കി ആലപ്പുഴ വഴി സര്‍വീസ് നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എട്ടാം തീയ്യതി എംജിആര്‍ ചെന്നൈ സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന 12695 ചെന്നൈ സെന്‍ട്രല്‍ – തിരുവനന്തപുരം എക്സ്പ്രസ് കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര എന്നിവിടങ്ങളിലെ സ്റ്റോപ്പുകള്‍ ഒഴിവാക്കി ആലപ്പുഴ വഴിയായിരിക്കും ഓടുന്നത്.

എട്ടാം തീയ്യതി മംഗലാപുരത്തു നിന്ന് പുറപ്പെടുന്ന 16630 മംഗലാപുരം – തിരുവനന്തപുരം മലബാര്‍ എക്സ്പ്രസ് പിറവം റോഡ്, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര എന്നിവിടങ്ങളിലെ സ്റ്റോപ്പുകള്‍ ഒഴിവാക്കി ആലപ്പുഴ വഴി ഓടും. 
വഴിതിരിച്ചുവിടുന്ന ട്രെയിനുകള്‍ക്ക് പകരം ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളില്‍ പ്രത്യേക സ്റ്റോപ്പുകള്‍ അനുവദിക്കും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments