
ഡൽഹി: ചരക്ക് നീക്കത്തില്‍ ആഗോള നേട്ടം കൈവരിച്ച് ഇന്ത്യൻ റെയില്‍വേ.
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കാർഗോ കാരിയറായി ഇന്ത്യൻ റെയില്‍വേ മാറിയെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്.
ഈ നേട്ടം രാജ്യത്തെ ഒരു പ്രധാന അന്താരാഷ്ട്ര ലോജിസ്റ്റിക്സ് ഹബ്ബായി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
ഈ നേട്ടത്തിന്റെ ചുവടുപിടിച്ച്, അടുത്ത ഒരു വർഷത്തേക്ക് വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള ഒരു റോഡ്മാപ്പ് മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ട്. റെയില്‍ യാത്രയുടെയും ചരക്ക് ഗതാഗതത്തിൻ്റെയും എല്ലാ മേഖലകളെയും നവീകരിക്കാൻ ലക്ഷ്യമിട്ട് ഓരോ ആഴ്ചയും പുതിയ പദ്ധതികള്‍ നടപ്പാക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2026-ലേക്ക് 52 ആഴ്ചയില്‍ 52 പരിഷ്കാരങ്ങള്‍ നടപ്പാക്കാനാണ് റെയില്‍വേയുടെ തീരുമാനമെന്ന് മന്ത്രി വിശദീകരിച്ചു. ഈ പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ യാത്രക്കാർക്ക് ലഭിക്കുന്ന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനാണ് മുൻഗണന. ഈ വർഷത്തെ പ്രധാന അജണ്ടയുടെ തുടക്കം ഇതായിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
“യാത്രയ്ക്കിടെ മികച്ച സേവനങ്ങള്‍ ഉറപ്പാക്കുക എന്നതാണ് ആദ്യത്തെ പരിഷ്കാരം,” അദ്ദേഹം ചൂണ്ടിക്കാട്ടി.



