
ഡൽഹി: ഇന്ത്യൻ നേവിയില്‍ ട്രേഡ്സ്മാൻ സ്കില്‍ഡ് (ഗ്രൂപ്പ് സി, നോണ്‍ ഗസറ്റഡ്, ഇൻഡസ്ട്രിയല്‍) തസ്തികയിലെ 1,266 ഒഴിവുകളില്‍ അപേക്ഷ ക്ഷണിച്ചു.
നേവിയുടെ അപ്രന്റിസ് സ്കൂളുകളില്‍ പരിശീലനം പൂർത്തിയാക്കിയവർക്കാണ് (എക്സ്-നേവല്‍ അപ്രന്റിസ്) അവസരം. സെപ്റ്റംബർ 2 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. www.joinindiannavy.gov.in.
ഒഴിവുള്ള ട്രേഡുകള്‍

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഐ.സി.ഇ ഫിറ്റർ ക്രെയ്ൻ, ക്രെയ്ൻ ഓപറേറ്റർ ഓവർഹെഡ്, മെക്കാനിക് ഡീസല്‍, മെക്കാനിക് മോട്ടർ വെഹിക്കിള്‍, മെക്കാനിക് ഓട്ടോ ഇലക്‌ട്രിക്കല്‍ ആൻഡ് ഇലക്‌ട്രോണിക്സ്, മേസണ്‍, മേസണ്‍ ബില്‍ഡിങ് കണ്‍സ്ട്രക്ടർ, ബില്‍ഡിങ് മെയിന്റനൻസ് ടെക്നിഷ്യൻ, പവർ ഇലക്‌ട്രിഷ്യൻ, ഇലക്‌ട്രിഷ്യൻ, ഇലക്‌ട്രോപ്ലേറ്റർ, കംപ്യൂട്ടർ ഫിറ്റർ, ഐ.ടി ആൻഡ് ഇ.എസ്.എം, ഇലക്‌ട്രോണിക് മെക്കാനിക്, ഐ ആൻഡ് സി.ടി.എസ്.എം, സി.ഒ.പി.എ, ഇലക്‌ട്രോണിക് ഫിറ്റർ, ഗൈറോ ഫിറ്റർ, മെക്കാനിക് റേഡിയോ റഡാർ എയർക്രാഫ്റ്റ്, റഡാർ ഫിറ്റർ,
റേഡിയോ ഫിറ്റർ, സോണാർ ഫിറ്റർ, മെക്കാനിക് ഇൻഡസ്ട്രിയല്‍ ഇലക്‌ട്രോണിക്സ്, പാറ്റേണ്‍ മേക്കർ, മോള്‍ഡർ, ഫൗണ്‍ട്രിമാൻ, മെക്കാനിക് മറൈൻ ഡീസല്‍, ജി.ടി ഫിറ്റർ, മറൈൻ എൻജിൻ ഫിറ്റർ, ഇൻസ്ട്രുമെന്റ് മെക്കാനിക്, അഡ്വാൻസ് മെക്കാനിക്, മെക്കാനിക് മെക്കട്രോണിക്സ്, മെഷിനിസ്റ്റ്, ടർണർ, ഓപ്പറേറ്റർ അഡ്വാൻസ് മെഷീൻ ടൂള്‍, ഫിറ്റർ, വെപ്പണ്‍ ഫിറ്റർ, പൈപ് ഫിറ്റർ, പ്ലംബർ, ബോയ്ലർ മേക്കർ, ഹോട്ട് ഇൻസുലേറ്റർ, ടിഗ് ആൻഡ് മിഗ് വെല്‍ഡർ, വെല്‍ഡർ, ഷിപ്റൈറ്റ് സ്റ്റീല്‍ ഷീറ്റ് മെറ്റല്‍ വർക്കർ, എം.എം.ടി.എം, മെക്കാനിക് ആൻഡ് എ.സി, പ്ലംബർ.
പ്രായ പരിധി
18 വയസിനും 25 വയസിനും ഇടയില്‍ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. (അർഹർക്ക് ഇളവ് ).
യോഗ്യത
പത്താം ക്ലാസ്/തത്തുല്യം. ഇംഗ്ലിഷ് പരിജ്ഞാനം.
ബന്ധപ്പെട്ട ട്രേഡില്‍ അപ്രന്റിസ്ഷിപ് പരിശീലനം പൂർത്തിയാക്കിയവർ. അല്ലെങ്കില്‍ മെക്കാനിക്/തത്തുല്യം, ആർമി/നേവി/എയർ ഫോഴ്സ് ടെക്നിക്കല്‍ ബ്രാഞ്ചില്‍ 2 വർ ഷ റഗുലർ സർവിസ്.
ശമ്പളം
ജോലി ലഭിച്ചാല്‍ 19,900 രൂപമുതല്‍ 63,200 രൂപ വരെ ശമ്പളമായി ലഭിക്കും.
അപേക്ഷ
ഇന്ത്യൻ നേവിയുടെ ഒഫീഷ്യല്‍ വെബ്സെെറ്റ് സന്ദർശിക്കുക. കരിയർ ലിങ്കില്‍ നിന്ന് ട്രേഡ്സ്മാൻ റിക്രൂട്ട്മെന്റ് തിരഞ്ഞെടുക്കുക. നോട്ടിഫിക്കേഷൻ വായിച്ച് സംശയങ്ങള്‍ തീർക്കുക. അപേക്ഷകള്‍ സെപ്റ്റംബർ 2ന് മുൻപായി നല്‍കണം.
വെബ്സെെറ്റ്: www.joinindiannavy.gov.in.