കോണ്‍ഗ്രസിന്‍റെ ആദ്യ സ്ഥാനാര്‍ത്ഥിപട്ടിക ഇന്നുതന്നെ ഉണ്ടാകും; പട്ടിക വൈകുന്നതില്‍ അല്ല, എടുക്കുന്ന തീരുമാനമാണ് നോക്കേണ്ടതെന്ന് കെ സി വേണുഗോപാല്‍

Spread the love

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ കേരളത്തിലെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക അല്പസമയത്തിനകം പ്രഖ്യാപിക്കും.

video
play-sharp-fill

നേതാക്കളുമായുള്ള യോഗം അവസാനിച്ച ശേഷം എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് സ്ഥാനാർത്ഥി പട്ടിക ഇന്നുതന്നെ ഉണ്ടാകുമെന്ന് പറഞ്ഞത്.

പട്ടിക വൈകുന്നതില്‍ അല്ല, എടുക്കുന്ന തീരുമാനമാണ് നോക്കേണ്ടത് എന്നും ചില സീറ്റുകളുടെ കാര്യത്തില്‍ കാത്തിരിപ്പ് വേണ്ടിവരുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. സ്ഥാനാർത്ഥി പട്ടിക വരുമ്പോള്‍ എല്ലാത്തിനും ഉത്തരമുണ്ടാകും എന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉടൻ പ്രഖ്യാപിക്കാൻ പോകുന്ന ആദ്യ ഘട്ട പട്ടിക പുതുമയുള്ളതായിരിക്കും എന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞത്. എംപിമാർ മത്സരിക്കുമോ എന്ന ചോദ്യത്തിന് പട്ടിക വരുമ്പോള്‍ അറിയാം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 50ലധികം സ്ഥാനാർത്ഥികളെയാണ് ഇന്ന് പ്രഖ്യാപിക്കുകയെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും പറഞ്ഞു.