video
play-sharp-fill
ഇന്ത്യൻ മണ്ണിൽ പിറന്നവരോട് ഇന്ത്യക്കാരനാണെന്ന് തെളിയിക്കാൻ പറയാൻ മോദി ആരാണ് ? മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

ഇന്ത്യൻ മണ്ണിൽ പിറന്നവരോട് ഇന്ത്യക്കാരനാണെന്ന് തെളിയിക്കാൻ പറയാൻ മോദി ആരാണ് ? മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

സ്വന്തം ലേഖകൻ

കൽപറ്റ : ഇന്ത്യൻ മണ്ണിൽ പിറന്നവർക്ക് തങ്ങൾ ഇന്ത്യക്കാരാണെന്ന് തെളിയേക്കേണ്ടി വരുന്നത് ഏറ്റവും ദുഃഖകരമായ സാഹചര്യമാണ് മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യൻ മണ്ണിൽ ജനിച്ച ഓരോരുത്തരോടും ഇന്ത്യക്കാരനാണെന്ന് തെളിയിക്കാൻ പറയാൻ ആരാണ് നരേന്ദ്ര മോദിയെന്നും രാഹുൽ ചോദിച്ചു.

പൗരത്വ നിയമ ഭേദഗതിക്കെതിരായി വയനാട്ടിൽ സംഘടിപ്പിച്ച റാലിക്ക് ശേഷം പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുൽ. ഇന്ത്യയിൽ ജനിച്ച് വീണവരോട് ഇന്ത്യക്കാരാണെന്ന് തെളിയിക്കാൻ പറയാൻ ആരാണ് മോഡിയെന്നും മോഡിക്ക് ആരാണ് അതിന് അധികാരം നല്കിയതെന്നും രാഹുൽ ചോദിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യക്കാരായി ഈ മണ്ണിൽ ജനിച്ച് വീണ 130 കോടി ജനങ്ങൾക്കും ആരുടേയും സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. അഭിപ്രായം പറയുന്നവരേയും വിശ്വാസം തുറന്ന് പറയുന്നവരേയും വെടിവെച്ച് കൊല്ലുകയും അക്രമിക്കുകയും ചെയ്യുന്നു. മോദി സംരക്ഷിക്കുന്നത് അദ്ദേഹത്തിന്റെ സുഹൃത്തുക്കളേ മാത്രമാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.

അതിനുള്ള തെളിവാണ് എല്ലാ തുറമുഖങ്ങളും ഇതിനോടകം അദാനിക്ക് വിറ്റ് കഴിഞ്ഞതും ബിഎസ്എൻഎൽ അടച്ച് പൂട്ടാൻ പോകുന്നതും ഭാരത് പെട്രോളിയവും എയർഇന്ത്യയും വില്പനക്ക് വെച്ചിരിക്കുന്നതും സ്വകാര്യ വത്കരണ പാതയിലുള്ള റെയിൽവേയെന്നും രാഹുൽ വ്യക്തമാക്കി.

‘നരേന്ദ്ര മോഡി ഭരിക്കുന്ന ഇന്ത്യയിൽ യുവാക്കൾക്ക് ഭാവിയില്ല. നിങ്ങൾക്ക് ഇവിടെ എത്ര പഠിച്ചാലും ഒരു ജോലിയും ലഭിക്കാൻ പോകുന്നില്ല. ദിനംപ്രതി ഒരോ തൊഴിലും നഷ്ടപ്പെട്ട് വരികയാണെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.