
കോട്ടയം: ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ്സ് ജില്ലാ കൺവൻഷനും ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ച ലോയേഴ്സ് കോൺഗ്രസ്സിൻ്റെ മെബേഴ്സിനെ ആദരിക്കലും മെമ്പർഷിപ്പ് വിതരണ ഉത്ഘാടനവും കോട്ടയത്ത് ഐ എം എ ഹാളിൽ വച്ച് നടന്നു.
അഭിഭാഷക വൃത്തിയിൽ പുതിതായി കടന്ന് വരുന്ന ജൂനിയർ അഭിഭാഷകർക്ക് ഓഫീസ് തുടങ്ങാനും നിയമ പുസ്തകങ്ങളും മറ്റും വാങ്ങാനും കുറഞ്ഞ പലിശയിൽ ലോൺ സൗകര്യങ്ങൾ ഏർപ്പെടുത്താൻ സർക്കാർ തയ്യാറാകണമെന്ന് സമ്മേളനം ഉത്ഘാടനം ചെയ്തു കൊണ്ട് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ പറഞ്ഞു.
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട ഐ എൽ സി മെമ്പർമാരെ മുൻമന്ത്രി കെ.സി ജോസഫ് ആദരിച്ചു. മെമ്പർഷിപ്പ് വിതരണോത്ഘാടനം ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് നിർവ്വഹിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജില്ലാ പ്രസിഡൻ്റ് സതീശ് ചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന പ്രസിഡൻ്റ് പി.കെ. അബ്ദുൾ റഹ്മാൻ, കെ പി സി സി ജനറൽ സെക്രട്ടറി മാരായ റ്റോമി കല്ലാനി, ഫിൽസൺ മാത്യൂസ് പി.എ സലിം, ഡിസിസി വൈസ് പ്രസിഡൻ്റ് ജി. ഗോപകുമാർ, രഘുറാം, പ്രകാശ് വടക്കൻ, അനിൽ ജി മാധവപ്പള്ളി, മാനുവൽ വർഗ്ഗീസ്, മജേഷ് പി ബി എന്നിവർ സംസാരിച്ചു.



