
കോട്ടയം: ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ്സ് കോട്ടയം ജില്ലാ കമ്മിറ്റി ജനുവരി 13 ന് അഭിഭാഷക സംരക്ഷണ ദിനം ആചരിക്കുന്നു.
കഴിഞ്ഞ ഒൻപതര വർഷമായി അധികാരത്തിൽ കഴിയുന്ന എൽഡിഎഫ് ഗവൺമെൻ്റ് നിയമനിർമ്മാണത്തിലും ഭരണഘടനാസ്ഥാപനങ്ങളിലും അഭിഭാജ്യ ഘടകമായ അഭിഭാഷക സമൂഹത്തെ പൂർണ്ണമായും അവഗണിച്ചു കൊണ്ട്, അഭിഭാഷക ക്ഷേമനിധി ധുർവിനിയോഗം ചെയ്ത് അഹങ്കാര താണ്ഡവമാടുന്ന സാഹചര്യത്തിൽ ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ്സിൻ്റെ അഭിഭാഷകരെ സെക്രട്ടറിയേറ്റിന് മുന്നിൽ അഭിഭാഷക യൂണിഫോമിൽ തെരുവിൽ ഇറക്കിയിട്ടും കണ്ണു തുറക്കാത്ത കൽപ്രതിമകളായ സാഹചര്യത്തിൽ ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ്സ് ഒരു സമരമുഖത്തേക്ക് കാൽവയ്ക്കാൻ നിർബന്ധിതരായിരിക്കുകയാണ്.
ഐഎൽസി സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം ജനുവരി -13 Advocates Protest Day ആയി ജില്ലയിലെ എല്ലാ കോർട്ട് സെൻ്ററുകളിലും വായ് മൂടി കെട്ടി പ്രതിഷേധ ദിനം ആചരിക്കുകയാണ്.കേരള അഭിഭാഷക സംരക്ഷണ നിയമം നടപ്പിലാക്കുക.
കേരളത്തിൽ കേസുകൾ ഫയൽ ചെയ്യുന്നതിനുള്ള കോടതി ഫീസ് വർദ്ധനവ് ഓർക്കുക,
അഭിഭാഷക ക്ഷേമനിധി 30 ലക്ഷമായി ഉയർത്തുക,

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുടുംബ വരുമാനം പരിഗണിക്കാതെ എല്ലാ ജൂനിയർ അഭിഭാഷകർക്കും പ്രതിമാസം 5000 രൂപ സ്റ്റൈപ്പൻഡ് നൽകുകയും കുടിശ്ശികകൾ തീർക്കുകയും ചെയ്യുക,
അഭിഭാഷകർക്കായി ഒരു പെൻഷൻ പദ്ധതി ആരംഭിക്കുക,
കേരള ബാർ കൗൺസിൽ ക്ഷേമനിധി കൊള്ളയടിക്കാൻ ഉത്തരവാദികളായ എല്ലാ കുറ്റവാളികളെയും നിയമപ്രകാരം പിടികൂടുക,
പെറ്റി കേസുകൾക്ക് സായാഹ്ന കോടതികൾ ആരംഭിക്കുക,
കേസുകളുടെ ഓൺലൈൻ ഫയലിംഗ് കോടതി ജീവനക്കാരെ ഏൽപ്പിക്കുക,
അഭിഭാഷകർക്കുള്ള വൈദ്യസഹായം 5 ലക്ഷം രൂപയായി വർദ്ധിപ്പിക്കുകയും അതിന്റെ ആനുകൂല്യങ്ങൾ അവരുടെ കുടുംബാംഗങ്ങൾക്ക് നൽകുകയും ചെയ്യുക.
ക്ഷേമനിധി ലഭിച്ചതിനുശേഷവും അഭിഭാഷകരെ അഭിഭാഷകവൃത്തിയിൽ തുടരാൻ അനുവദിക്കുക.
കേരള ബാർ കൗൺസിലിന് ലീഗൽ ബെനിഫിറ്റ് ഫണ്ടിൽ നിന്ന് കുടിശ്ശികയായി ലഭിക്കാനുള്ള എല്ലാ തുകയും കേരള സർക്കാർ വിട്ടുകൊടുക്കും.
ക്ഷേമനിധിയിൽ ചേരുന്നതിനുള്ള ഇളവ് കാലയളവ് 10 വർഷത്തിൽ നിന്ന് 15 വർഷമായി വർദ്ധിപ്പിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. ഐ എൽ സി കോട്ടയം യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ചിരിക്കുന്ന ജില്ലാ തല പ്രതിഷേധദിനം ജില്ലാ പ്രസിഡൻ്റ് അഡ്വ: പി സതീഷ് ചന്ദ്രൻ നായരുടെ അദ്ധ്യക്ഷതയിൽ യുഡിഎഫ് ജില്ലാ കൺവീനർ അഡ്വ. ഫിൽസൺ മാത്യൂസ് കോട്ടയം ബാർ അസോസിയേഷൻ അങ്കണത്തിൽ വച്ച് രാവിലെ 10.30 മണിക്ക് ഉദ്ഘാടനം ചെയ്യും.
കോട്ടയം യൂണിറ്റ് പ്രസിഡൻ്റ് അഡ്വ. അനിൽ ജി മാധവപ്പള്ളി സ്വാഗതം ആശംസിക്കുമെന്ന് ജില്ലാ ജന:സെക്രട്ടറി അഡ്വ. മജേഷ് പി ബി പറഞ്ഞു.




