ജിഡിപി 9.2% ൽ നിന്ന് 7.4% ലേക്ക് വീണു; ഇന്ത്യയുടെ സാമ്പത്തിക വള‍ർച്ച 4 കൊല്ലത്തിനിടയിലെ താഴ്ന്ന നിലയിൽ

Spread the love

ദില്ലി: ഇന്ത്യയുടെ സാമ്പത്തിക വള‍ർച്ച നിരക്കിൽ ഇടിവ്. കഴിഞ്ഞ നാല് കൊല്ലത്തിലെ ഏറ്റവും കുറഞ്ഞ വളർച്ച നിരക്കാണ് 2024 – 2025 സാമ്പത്തിക വർഷം രേഖപ്പെടുത്തിയത്. 2023 – 24 സാമ്പത്തിക വർഷം 9.2 ശതമാനം വളർച്ചയാണ് ജി ഡി പിയിലുണ്ടായത്. 2024 – 25 സാമ്പത്തിക വർഷത്തെ നാലാം പാദ വളർച്ചാ നിരക്ക് 7.4 ശതമാനമാണെന്നും കേന്ദ്ര സാറ്റാറ്റിസ്റ്റിക്സ് മന്ത്രാലയം അറിയിച്ചു.

നിർമ്മാണ രം​ഗത്താണ് ഏറ്റവും കൂടുതൽ വളർച്ച രേഖപ്പെടുത്തിയത്. 9.4 പോയിന്‍റ് വള‍ർച്ചയാണ് നിർമ്മാണ രേഖയിലുണ്ടായത്. പൊതുഭരണം, പ്രതിരോധം, മറ്റ് സേവന മേഖലകൾ എന്നിവ 8.9 പോയിന്‍റ് വളർന്നു.

ആ​ഗോള സാമ്പത്തിക രം​ഗത്തെ വിവിധ പ്രതിസന്ധികളാണ് കഴിഞ്ഞ വർഷങ്ങളെക്കാൾ നിരക്ക് കുറയാൻ കാരണം. എന്നാൽ 6.5 ശതമാനം നിരക്ക് എന്നത് നിലവിലെ സാഹചര്യത്തിൽ മെച്ചപ്പെട്ടതാണെന്ന് കേന്ദ്രം വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടുത്ത 30 വർഷം ലോകത്ത് ഏറ്റവും വേ​ഗത്തിൽ വളരുന്ന വലിയ സമ്പദ് വ്യവസ്ഥയായി ഇന്ത്യ തുടരുമെന്ന് കേന്ദ്ര വ്യവസായ മന്ത്രി പിയൂഷ് ​ഗോയൽ അഭിപ്രായപ്പെട്ടു.