
കൊളംബോ: ശ്രീലങ്കയുടെ സമുദ്രാതിർത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയ 47 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്കൻ നാവികസേന.
വ്യാഴാഴ്ച പുലർച്ചെ മന്നാർ, ഡെല്‍ഫ് കടല്‍ മേഖലയില്‍ നടത്തിയ പട്രോളിങ്ങിനിടെയാണ് മത്സ്യത്തൊഴിലാളികളെ പിടികൂടിയത്. ഇവരുടെ അഞ്ച് ട്രോളറുകളും ശ്രീലങ്കൻ നാവികസേന പിടിച്ചെടുത്തിട്ടുണ്ട്.
സംഭവത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചു. പിടികൂടിയ മത്സ്യത്തൊഴിലാളികളെയും ബോട്ടുകളും മത്സ്യബന്ധന ഉപകരണങ്ങളും കൂടുതല്‍ നിയമനടപടികള്‍ക്കായി വടക്കൻ ശ്രീലങ്കയിലെ ഫിഷറീസ് ഇൻസ്പെക്ടറേറ്റിന് കൈമാറുമെന്ന് നാവികസേന വക്താവ് കമാൻഡർ ബുദ്ധിക സമ്ബത്ത് അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ശ്രീലങ്കൻ ജലാശയങ്ങളില്‍ നിയമവിരുദ്ധമായി മത്സ്യബന്ധനം ചെയ്യുന്നത് തടയുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് പട്രോളിംഗ് നടന്നതെന്ന് നാവിക കമാൻഡ് വ്യതക്തമാക്കി.