ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം: ‘അനാവശ്യ യാത്ര ഒഴിവാക്കണം’; ഇസ്രയേലിലെ ഇന്ത്യാക്കാര്‍ക്ക് ജാഗ്രത നിര്‍ദേശവുമായി ഇന്ത്യൻ എംബസി

Spread the love

ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം രൂക്ഷമായതോടെ ഇസ്രയേലിലെ ഇന്ത്യാക്കാർക്ക് ജാഗ്രത നിർദേശവുമായി, ഇസ്രയേലിലെ ഇന്ത്യൻ എംബസി.

ഇസ്രയേല്‍ അധികൃതർ നല്കുന്ന സുരക്ഷാ മുന്നറിയിപ്പുകള്‍ പാലിക്കണമെന്നും അനാവിശ്യ യാത്രകള്‍ ഒഴിവാക്കി സുരക്ഷിത കേന്ദ്രങ്ങളില്‍ തുടരണമെന്നും എംബസി അറിയിച്ചു.

ഇസ്രയേലിലുള്ള പൗരര്‍ക്കായി ഇന്ത്യന്‍ എംബസി ഹെല്‍പ്‌ലൈന്‍ ഡെസ്‌ക് ആരംഭിച്ചു. ഹെല്‍പ്‌ലൈന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. സുരക്ഷാനിര്‍ദേശങ്ങള്‍ കൃത്യമായി പിന്തുടരണമെന്ന് എംബസി അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം ഇറാനെതിരായ ഇസ്രായേല്‍ ആക്രമണത്തെ ബഹ്‌റൈൻ അപലപിച്ചു. പ്രാദേശിക സുരക്ഷക്കും സ്ഥിരതക്കും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണ് ഇസ്രായേലിന്റെ നടപടിയെന്ന് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.മേഖല ശാന്തമാവാനും രാഷ്ട്രീയ പിരിമുറുക്കം കുറക്കാനുമായി എല്ലാവരും സ്വയം നിയന്ത്രണം പാലിക്കണം.

മേഖലയെയും അവിടത്തെ ജനങ്ങളെയും സംഘർഷത്തില്‍നിന്ന് മോചിപ്പിക്കാനും അന്താരാഷ്ട്ര സമാധാനത്തിന് ഭീഷണിയാവുന്ന തരത്തിലുള്ള പ്രത്യാഘാതങ്ങളില്‍നിന്ന് രക്ഷിക്കാനും സൈനിക ആക്രമണം ഉടൻ അവസാനിപ്പിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. സംഭാഷണത്തിലൂടെയും നയതന്ത്ര മാർഗങ്ങളിലൂടെയും പ്രതിസന്ധി പരിഹരിക്കണമെന്നാണ് രാജ്യത്തിന്റെ ഉറച്ച നിലപാട്.