‘ഇന്ത്യയിലെ തിരഞ്ഞെടുപ്പ് ഒരു ജനാധിപത്യ ഉത്സവം’; ലോകത്തിന് മാതൃകയെന്ന് വിദേശ പ്രതിനിധികള്‍

Spread the love

ഡൽഹി: കേരളം, പുതുച്ചേരി, അസം എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് ലോകശ്രദ്ധ ലഭിച്ചതായി ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ.

video
play-sharp-fill

22 രാജ്യങ്ങളില്‍ നിന്നുള്ള 38 പ്രതിനിധികള്‍ ഇലക്ഷൻ കമ്മീഷൻ്റെ ഇൻ്റർനാഷണല്‍ ഇലക്ഷൻ വിസിറ്റേഴ്സ് പ്രോഗ്രാമിൻ്റെ 2026-ലെ പതിപ്പിൻ്റെ ഭാഗമായി ഇന്ത്യയിലെത്തി. ഇന്ത്യൻ തിരഞ്ഞെടുപ്പിൻ്റെ വലുപ്പവും, കൃത്യതയും, ആവേശവും അവർ നേരിട്ട് കണ്ടു.

ഇന്ത്യയിലെ തിരഞ്ഞെടുപ്പ് ‘ജനാധിപത്യത്തിൻ്റെ യഥാർത്ഥ ഉത്സവം’ ആണെന്നാണ് പ്രതിനിധികള്‍ അഭിപ്രായപ്പെട്ടത്. തിരഞ്ഞെടുപ്പിൻ്റെ വ്യാപ്തി, ആസൂത്രണം, വോട്ടർമാരുടെ ആവേശകരമായ പങ്കാളിത്തം എന്നിവയെ അവർ പ്രശംസിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

“ഇന്ത്യൻ വോട്ടിംഗ്, ഇത് ലോകത്തിന് മുഴുവൻ ഒരു ജനാധിപത്യ ഉത്സവമാണ്. വോട്ട് ചെയ്യാനുള്ള ജനങ്ങളുടെ ആവേശമാണ് എന്നെ ഏറ്റവും ആകർഷിച്ചത്. ഈ വലിയ പ്രക്രിയയില്‍ നിന്ന് ഞങ്ങള്‍ക്ക് ഒരുപാട് പഠിക്കാനുണ്ട്, അത് വളരെ കൃത്യമായി നടക്കുന്നു,” ക്രൊയേഷ്യൻ പ്രതിനിധി ബ്രാനിമിർ ഫർക്കാസ് പറഞ്ഞു.