വർഷങ്ങളായി ചിത്രീകരിച്ചത് നൂറുകണക്കിന് നഗ്നവീഡിയോകൾ, ഒളിക്യാമറ സ്ഥാപിച്ചത് ബാത്ത്റൂമുകൾ, ആശുപത്രി മുറികൾ എന്നിവിടങ്ങളിൽ, അബോധാവസ്ഥയിലോ ഉറങ്ങുന്നവരോ ആയ സ്ത്രീകളുമായി ലൈംഗിക ബന്ധം, ന​ഗ്നദൃശ്യങ്ങളിൽ 2 വയസ്സ് വരെ പ്രായമുള്ള കുട്ടികളും; ഹാർഡ് ഡ്രൈവിൽ കണ്ടെത്തിയത് 13,000 വീഡിയോകൾ; ഡോക്ടർക്കെതിരെ ഒന്നിലധികം ലൈംഗിക കുറ്റകൃത്യങ്ങൾ ചുമത്തി കോടതി

Spread the love

വാഷിംഗ്ടൺ: വർഷങ്ങളായി കുട്ടികളുടെയും സ്ത്രീകളുടെയും നൂറുകണക്കിന് നഗ്നചിത്രങ്ങളും വീഡിയോകളും ചിത്രീകരിച്ച ഇന്ത്യൻ ഡോക്ടർക്കെതിരെ ശിക്ഷ വിധിച്ച് കോടതി. 40 കാരനായ ഒമേർ ഐജാസ് എന്ന ഇന്ത്യൻ ഡോക്ടറെ ഒന്നിലധികം ലൈംഗിക കുറ്റകൃത്യങ്ങൾ ചുമത്തിയാണ് 2 ദശലക്ഷം ഡോളർ ബോണ്ടിൽ യുഎസ് ജയിലിൽ അടച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരക്കുന്നത്.

ബാത്ത്റൂമുകൾ, വസ്ത്രം മാറുന്ന സ്ഥലങ്ങൾ, ആശുപത്രി മുറികൾ എന്നിവിടങ്ങളിളാണ് ഒളിക്യാമറ സ്ഥാപിച്ച് ന​ഗ്നദൃശ്യങ്ങൾ പകർത്തിയത്. ഇയാൾ സ്വന്തം വീട്ടിൽ പോലും ഒളിക്യാമറകൾ സ്ഥാപിച്ചിരുന്നുവെന്നും പോലീസ് പറയുന്നു. 2 വയസ്സ് വരെ പ്രായമുള്ള കുട്ടികളുടെ വരെ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്തിരുന്നു.

ഓഗസ്റ്റ് 8നാണ് ഇയാൾ അറസ്റ്റിലായതെന്ന് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ഭാര്യയാണ് ഇയാൾക്കെതിരെ ആ​ദ്യം രം​ഗത്തെത്തിയത്. അബോധാവസ്ഥയിലോ ഉറങ്ങിപ്പോയവരോ ആയ നിരവധി സ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതും ഇയാൾ ചിത്രീകരിച്ചിട്ടുണ്ടെന്നും ഓക്ക്‌ലാൻഡ് കൗണ്ടി ഷെരീഫ് ചൊവ്വാഴ്ച പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എജാസിൻ്റെ കുറ്റകൃത്യങ്ങളുടെ വ്യാപ്തി നിലവിൽ അറിവായിട്ടില്ല. അന്വേഷണത്തിന് മാസങ്ങളെടുക്കുമെന്ന് ഷെരീഫ് മൈക്ക് ബൗച്ചാർഡ് പറഞ്ഞു. യുഎസിലെ മിഷിഗണിലെ ഓക്‌ലാൻഡ് കൗണ്ടിയിലെ റോച്ചസ്റ്റർ ഹിൽസിലെ വീട്ടിൽ നിന്ന് ആയിരക്കണക്കിന് വീഡിയോകളാണ് കണ്ടെത്തിയത്.

നിരവധി യുവതികളെ ദുരുപയോഗം ചെയ്തായി പോലീസ് സംശയിക്കുന്നു. ഇയാളിൽ നിന്ന് പിടിച്ചെടുത്ത ഒരു ഹാർഡ് ഡ്രൈവിൽ 13,000 വീഡിയോകൾ ഉണ്ടെന്ന് പോലീസ് പറഞ്ഞു. ഇന്ത്യയിൽ നിന്ന് തൊഴിൽ വിസയിൽ 2011ലാണ് ഇയാൾ അമേരിക്കയിൽ എത്തുന്നത്.