video
play-sharp-fill

ഇന്ത്യൻ കറൻസിയുടെ വില മെച്ചപ്പെടണമെങ്കിൽ നോട്ടുകളിൽ ലക്ഷ്മി ദേവിയുടെ ചിത്രം ഉൾപ്പെടുത്തണം ; അത് തീരുമാനിക്കേണ്ടത് മോദിയാണ് : വിവാദ പരാമർശവുമായി സുബ്രഹ്മണ്യൻ സ്വാമി

ഇന്ത്യൻ കറൻസിയുടെ വില മെച്ചപ്പെടണമെങ്കിൽ നോട്ടുകളിൽ ലക്ഷ്മി ദേവിയുടെ ചിത്രം ഉൾപ്പെടുത്തണം ; അത് തീരുമാനിക്കേണ്ടത് മോദിയാണ് : വിവാദ പരാമർശവുമായി സുബ്രഹ്മണ്യൻ സ്വാമി

Spread the love

സ്വന്തം ലേഖകൻ

ഭോപ്പാൽ: ഇന്ത്യൽ കറൻസിയുടെ വില മെച്ചപ്പെടണമെങ്കിൽ നോട്ടുകളിൽ ലക്ഷ്മി ദേവിയുടെ ചിത്രം ഉൾപ്പെടുത്തണം. അത് തീരുമാനിക്കേണ്ടത് മോദിയാണ്. വിവാദ പരാമർശവുമായി പ്രമുഖ ബി.ജെ.പി നേതാവും രാജ്യസഭാ എംപിയുമായ സുബ്രഹ്മണ്യൻ സ്വാമി. ഇന്തോനേഷ്യയിലെ കറൻസി നോട്ടുകളിൽ ഗണേശ ഭഗവാന്റെ ചിത്രം ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഗണേശ ഭഗവാൻ തടസ്സങ്ങളെല്ലാം നീക്കുന്നുവെന്നും സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു.

മധ്യപ്രദേശിലെ കണ്ട്വയിൽ സ്വാമി വിവേകാന്ദ വ്യാഖാന്മാല പ്രഭാഷണം നടത്തുന്നതിനിടെയാണ് സുബ്രഹ്മണ്യൻ സ്വാമി ഇക്കാര്യം പറഞ്ഞത്. രാജ്യത്തെ നോട്ടുകളിൽ ലക്ഷ്മി ദേവിയുടെ ചിത്രം ഉൾപ്പെടുത്തിയാൽ രൂപയുടെ വില മെച്ചപ്പെട്ടേക്കും. അതാരും മോശമായി കാണേണ്ട കാര്യമില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ഇക്കാര്യത്തിൽ മറുപടി പറയേണ്ടതെന്നും സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സത്യം പറയാത്ത മന്ത്രിമാരെയും ചില സുഹൃത്തുക്കളെയുമാണ് സാമ്പത്തിക രംഗത്തെ വിഷയങ്ങളിൽ നരേന്ദ്രമോദി വിശ്വസിക്കുന്നതെന്നും പ്രതിസന്ധി തരണം ചെയ്യേണ്ടത് എങ്ങനെയാണെന്നതിനെപ്പറ്റി അവരൊന്നും പറയില്ലെന്നും സുബ്രഹ്മണ്യൻ സ്വാമി നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കറൻസിയിൽ ലക്ഷ്മി ദേവിയുടെ ചിത്രം ഉൾപ്പെടുത്തണമെന്ന് പറഞ്ഞത്.