ഓവലില്‍ ബ്രൂക്കിന്റെ ക്യാച്ച് വിട്ടതിന് പ്രസിദ്ധ് കൃഷ്ണയോട് ക്ഷമാപണം നടത്തി മുഹമ്മദ് സിറാജ്; ഓവലില്‍ അവസാന ദിനത്തിലെ ഒരൊറ്റ സ്പെല്ലില്‍ ഇന്ത്യക്ക് സമ്മാനിച്ചത് അഭിമാന നിമിഷങ്ങള്‍; അഞ്ചു ടെസ്റ്റിലും കളിച്ച ഏക പേസര്‍; എറിഞ്ഞത് 1269 പന്തുകള്‍, 23 വിക്കറ്റും; ടീം ഇന്ത്യയുടെ വിജയ നായകനായി ഡിസിപി സിറാജ്

Spread the love

ലണ്ടന്‍∙ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിന്റെ നാലാം ദിവസം ഹാരി ബ്രൂക്കിന്റെ ക്യാച്ച് നഷ്ടമാക്കിയതിന് ഇന്ത്യൻ പേസർ പ്രസിദ്ധ് കൃഷ്ണയോടു ക്ഷമാപണം നടത്തി മുഹമ്മദ് സിറാജ്.

പ്രസിദ്ധ് കൃഷ്ണയുടെ പന്തിലായിരുന്നു സിറാജിന് അവസരം ലഭിച്ചത്. 35-ാം ഓവറിലായിരുന്നു സംഭവം. പ്രസിദ്ധിന്റെ പന്ത് പുള്‍ ചെയ്യാനുള്ള ശ്രമം ബ്രൂക്ക് നടത്തി. പന്ത് ഉയര്‍ന്ന് പൊന്തി ഫൈന്‍ ലെഗിലേക്ക്. അവിടെ ഫീല്‍ഡ് ചെയ്യുകയായിരുന്ന സിറാജ് അനായാസം പന്ത് കയ്യിലൊതുക്കി.

പ്രസിദ്ധി വിക്കറ്റും ആഘോഷിച്ച്‌ തുടങ്ങിയിരുന്നു. എന്നാല്‍ സിറാജ് പിന്നോട്ട് ഒരടി കൂടി വെച്ചപ്പോള്‍ ബൗണ്ടറി ലൈനില്‍ ചവിട്ടുകയായിരുന്നു. അവസരം നഷ്ടമാകുമ്പോൾ 19 റണ്‍സ് മാത്രമാണ് സ്‌കോര്‍ബോര്‍ഡില്‍ ഉണ്ടായിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടെസ്റ്റ് ക്രിക്കറ്റിന്റെ എല്ലാ സൗന്ദര്യങ്ങളും നിറഞ്ഞുനിന്ന ഓവല്‍ ടെസ്റ്റിന് ഒടുവില്‍ ജയം ഇന്ത്യയുടെ കൈകളിലേക്ക് എത്തിച്ചത് സിറാജിന്റെ ഒരൊറ്റ സ്‌പെല്‍ ആയിരുന്നു. അവസാന ദിനം 35 റണ്‍സ് അടിച്ചെടുക്കാന്‍ ഇറങ്ങിയ ഇംഗ്ലണ്ടിനെ ആറു റണ്‍സകലെ എറിഞ്ഞിട്ടത് മുഹമ്മദ് സിറാജ് എന്ന ഇന്ത്യന്‍ പടക്കുതിരയുടെ മികവായിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ അഞ്ചു വിക്കറ്റ് വീഴ്ത്തിയ സിറാജാണ് ഇന്ത്യന്‍ വിജയത്തിന് ചുക്കാന്‍ പിടിച്ചത്.

സിറാജിന്റെ പ്രായശ്ചിത്തം കൂടിയാണ് ഈ പ്രകടനമെന്ന് വേണമെങ്കില്‍ പറയാം. അഞ്ചാം ദിനം ഓവലില്‍ ഹീറോയായത് സിറാജാണെങ്കില്‍ നാലാം ദിനത്തില്‍ അതായിരുന്നില്ല സ്ഥിതി. പ്രസിദ്ധ് കൃഷ്ണയുടെ പന്തില്‍ ഹാരി ബ്രൂക്കിന്റെ ക്യാച്ചെടുത്ത ശേഷം ബൗണ്ടറി റോപ്പില്‍ ചവിട്ടിയ സിറാജിനെതിരേ കടുത്ത വിമര്‍ശനങ്ങളാണ് കഴിഞ്ഞ ദിവസമുണ്ടായത്. ഒരു പക്ഷെ ഇന്ത്യ ജയിച്ചിരുന്നില്ലെങ്കില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തിയേനെ എന്നു വ്യക്തം.

നാലാം ദിനത്തില്‍ വില്ലന്‍: നാലാം ദിനം ബെന്‍ ഡക്കറ്റിനെയും ഒലി പോപ്പിനെയും പുറത്താക്കി ഇന്ത്യ മത്സരത്തില്‍ പിടിമുറുക്കിയ സമയത്താണ് ഹാരി ബ്രൂക്കിനെയും പുറത്താക്കാനുള്ള അവസരം ലഭിച്ചത്. പ്രസിദ്ധ് കൃഷ്ണയെറിഞ്ഞ 35-ാം ഓവറിലെ ആദ്യ പന്തില്‍ പുള്‍ ഷോട്ടിന് ശ്രമിച്ചതായിരുന്നു ബ്രൂക്ക്. എന്നാല്‍ ടോപ്പ് എഡ്ജ് ആയ പന്ത് ലോങ് ലെഗില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന സിറാജിന്റെ നേര്‍ക്ക്. ബൗണ്ടറി റോപ്പിന് തൊട്ടരികില്‍വെച്ച്‌ പന്ത് പിടിച്ച സിറാജിന് പക്ഷേ ശരീരത്തെ നിയന്ത്രിക്കാനായില്ല.

റോപ്പിന്റെ സ്ഥാനം കൃത്യമായി അറിയാതെ ക്യാച്ചെടുത്ത ശേഷം സിറാജ് അബദ്ധത്തില്‍ റോപ്പില്‍ ചവിട്ടുകയായിരുന്നു. ഈ സമയം പ്രസിദ്ധ് വിക്കറ്റ് ആഘോഷം തുടങ്ങിയിരുന്നു. എന്നാല്‍ സിറാജ് കാണിച്ച അബദ്ധത്തില്‍ എല്ലാവരും ഞെട്ടി. ഈ സമയം വ്യക്തിഗത സ്‌കോര്‍ 19 റണ്‍സ് മാത്രമുണ്ടായിരുന്ന ബ്രൂക്ക് സെഞ്ചുറി നേടിയാണ് പുറത്തായത്.

മത്സരത്തിൽ 98 പന്തുകൾ നേരിട്ട ഹാരി ബ്രൂക്ക് 111 റൺസെടുത്താണു പുറത്തായത്. ആകാശ്ദീപ് എറിഞ്ഞ 63–ാം ഓവറിൽ സിറാജ് തന്നെ പിന്നീട് ബ്രൂക്കിനെ ക്യാച്ചെടുത്തു പുറത്താക്കി. ക്യാച്ച് വിട്ട സിറാജിനെതിരെ വന്‍ വിമർശനമാണ് ഉയരുന്നത്. ഇന്ത്യ ഉയർത്തിയ 374 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 339 റൺസെന്ന നിലയിലാണ്. വിജയത്തിലേക്കെത്താൻ ഇംഗ്ലണ്ടിന് ഇനി 35 റൺസ് മാത്രം മതി. .

98 പന്തില്‍ നിന്ന് രണ്ടു സിക്‌സും 14 ഫോറുമടക്കം 111 റണ്‍സെടുത്ത ബ്രൂക്ക് ഇന്ത്യയുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചു. നാലാം വിക്കറ്റില്‍ ജോ റൂട്ടിനെ കൂട്ടുപിടിച്ച്‌ 195 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ടും ബ്രൂക്ക് പടുത്തുയര്‍ത്തി. ആ ക്യാച്ച്‌ നഷ്ടപ്പെടുത്തിയ ശേഷം നിരാശയോടെ നില്‍ക്കുന്ന സിറാജിന്റെ ചിത്രം ഇന്ത്യന്‍ ആരാധകരുടെ മനസില്‍ നിന്ന് മായില്ല.

ജോ റൂട്ടിനെ കൂട്ടുപിടിച്ച്‌ ഇംഗ്ലണ്ടിനെ കരകയറ്റാന്‍ ബ്രൂക്ക് ശ്രമിക്കുന്നതിനിടെയാണ് നാലാം വിക്കറ്റ് വീഴ്ത്താനുള്ള അവസരം ഇന്ത്യക്ക് ലഭിച്ചത്. എന്നാല്‍ മുതലാക്കാന്‍ സാധിച്ചില്ല. ഇതുമായി ബന്ധപ്പെട്ട ഒരു രംഗം ക്രിക്കറ്റ് ലോകം ഏറ്റെടുത്തിരുന്നു. നാലാം ദിനം ലഞ്ചിന് പിരിയുമ്ബോള്‍ സിറാജ്, പ്രസിദ്ധിന്റെ അടുത്തെത്തുകയും അവസരം നഷ്ടമാക്കിയതിന് ക്ഷമാപണം നടത്തുകയും ചെയ്തു. പ്രസിദ്ധ് അതിനോട് ഒരു ചിരിയോടെ പ്രതികരിക്കുന്നുമുണ്ട്.