
ന്യൂഡൽഹി: ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ രാകേഷ് പാൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ ചെന്നൈ സന്ദർശനത്തിനുള്ള ഒരുക്കങ്ങളെ കുറിച്ച് ഞായറാഴ്ച ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുന്നതിനിടെയാണ് രാകേഷ് പാലിന് ഐഎൻഎസ് അഡയാറിൽ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ഉടൻ തന്നെ ഉച്ചയ്ക്ക് 2.30ഓടെ ചെന്നൈയിലെ രാജീവ് ഗാന്ധി ജനറൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രാത്രി ഏഴു മണിയോടെ മരണം സ്ഥിരീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും രാജീവ് ഗാന്ധി ആശുപത്രിയിൽ എത്തി രാകേഷ് പാലിന് അന്തിമോപചാരം അർപ്പിച്ചു. കഴിഞ്ഞ വർഷം ജൂലൈയിലാണ് ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ 25ആമത് ഡയറക്ടർ ജനറലായി രാകേഷ് പാൽ നിയമിതനായത്.