മനുഷ്യക്കടത്തിന് സഹായിക്കാമെന്ന് സമൂഹമാധ്യമത്തിൽ പരസ്യം; ബ്രിട്ടനിൽ ഇന്ത്യൻ പൗരൻ അറസ്റ്റിൽ

Spread the love

ലണ്ടൻ: മനുഷ്യക്കടത്തിന് സഹായിക്കാമെന്ന് സമൂഹമാധ്യമത്തിൽ പരസ്യം ചെയ്ത ഇന്ത്യക്കാരൻ പിടിയിൽ. 29 വയസുകാരനായ ഇന്ത്യൻ പൗരനെ അറസ്റ്റു ചെയ്തെന്ന് യുകെ നാഷനൽ ക്രൈം ഏജൻസി (എൻസിഎ) സ്ഥിരീകരിച്ചു. എന്നാൽ ഇയാളുടെ വീശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.

video
play-sharp-fill

എൻസിഎയും വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തെ തുടർന്ന് അനധികൃത കുടിയേറ്റത്തിന് സൗകര്യമൊരുക്കി എന്ന കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ട്രക്കുകളിൽ അനധികൃത കുടിയേറ്റക്കാരെ കടത്തുന്ന സംഘടിത കുറ്റകൃത്യ ശൃംഖലയ്ക്ക് വേണ്ടിയാണ് ഇയാൾ പ്രവർത്തിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇയാളുടെ വസതിയിൽ നടത്തിയ റെയ്ഡിനെ തുടർന്ന്, യുകെയിൽ അനധികൃതമായി താമസിച്ചതിന് മറ്റൊരാളെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നടപടിയുടെ ഭാഗമായി നിരവധി ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തിട്ടുണ്ടെന്നും അവ അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ചുവരികയാണെന്നും അന്വേഷണ സംഘം അറിയിച്ചു.