
മാരുതി സുസുക്കി വിക്ടോറിസ് എസ്യുവി, 2026-ലെ ‘ഇന്ത്യൻ കാർ ഓഫ് ദ ഇയർ’ ആയി തിരഞ്ഞെടുക്കപ്പെട്ടു.
വിവിധ പവർട്രെയിൻ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്ന വിക്ടോറിസിൽ, സൈലന്റ് ഡ്രൈവ് അനുഭവത്തിനായി ഇവി മോഡുള്ള 1.5 ലിറ്റർ സ്ട്രോങ് ഹൈബ്രിഡ് പവർട്രെയിൻ ലഭ്യമാണ്. ഇന്ത്യയിലെ പ്രധാന ഓട്ടോമൊബൈൽ ജേണലിസ്റ്റുകൾ അടങ്ങുന്ന ജൂറിയാണ് പുരസ്കാരത്തിനായി വിക്ടോറിസിനെ തിരഞ്ഞെടുത്തത്. 5-സ്പീഡ് മാനുവലുമായി വരുന്ന ഫാക്ടറി-ഫിറ്റഡ് സിഎൻജി വേരിയന്റ് 87 ബിഎച്ച്പി കരുത്തും 121 എൻഎം ടോർക്കുമാണ് നൽകുക.
ഗ്രാൻഡ് വിറ്റാരയുടെ പ്ലാറ്റ്ഫോമിൽ നിർമിച്ചിരിക്കുന്ന വിക്ടോറിസിന് നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, സ്ട്രോങ്ങ്-ഹൈബ്രിഡ്, സിഎൻജി പവർട്രെയിൻ ഓപ്ഷനുകളുണ്ട്. 5-സ്പീഡ് മാനുവൽ, 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളോടു കൂടിയ 1.5-ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് മൈൽഡ് ഹൈബ്രിഡ് പെട്രോൾ എൻജിൻ 103 ബിഎച്ച്പി പവറും 139 എൻഎം ടോർക്കും നൽകും.

Whatsapp Group 1 | Whatsapp Group 2 |Telegram Group


