സ്ഥിര നിക്ഷേപം മനസിലുണ്ടോ? ഏത് ബാങ്കാണ് തിരഞ്ഞെടുക്കേണ്ടത്?ഏറ്റവും കൂടുതൽ പലിശ നൽകുന്ന 6 ബാങ്കുകൾ പരിചയപ്പെടാം

Spread the love

കോട്ടയം: ഈ കലണ്ട‌ർ വ‌ർഷത്തിൽ ഇത് വരെ തുടർച്ചയായ മൂന്ന് ധനനയ മീറ്റിങ്ങുകളിലൂടെയായി ആ‌‌ർ ബി ഐ റിപ്പോ നിരക്ക് 100 ബേസിസ് പോയിന്റ് കുറച്ചിരുന്നു. ശേഷം ബാങ്കുകളും ഇതിനനുസരിച്ച് സ്ഥിര നിക്ഷേപങ്ങളുടെയും വായ്പകളുടെയും പലിശ നിരക്കുകൾ കുറച്ചു. ഇപ്പോൾ സ്ഥിര നിക്ഷേപത്തിനൊരുങ്ങുന്ന നിക്ഷേപക‌‌ർ ഏത് ബാങ്കാണ് തിരഞ്ഞെടുക്കേണ്ടത്?

ഇതിന് ആദ്യം ചെയ്യേണ്ടത് ഏത് ബാങ്കാണ് കൂടുതൽ പലിശ നിരക്ക് ഓഫ‌ർ ചെയ്യുന്നതെന്ന് മനസിലാക്കുകയാണ്. ഇതിനായി നിങ്ങൾ ലിസ്റ്റ് ചെയ്ത് വച്ചിരിക്കുന്ന ബാങ്കുകളുടെ പലിശ നിരക്കുകൾ താരതമ്യം ചെയ്യുകയാണ് വേണ്ടത്. ഏറ്റവും ഉയ‌ന്ന പലിശ നിരക്കുകൾ ഓഫ‌ ചെയ്യുന്ന 6 ബാങ്കുകൾ പരിചയപ്പെടാം.

എച്ച്ഡിഎഫ്സി ബാങ്ക്: 18 മുതൽ 21 വരെ കാലയളവുള്ള സ്ഥിര നിക്ഷേപങ്ങളിൽ എച്ച്ഡിഎഫ്സി ബാങ്ക് 6.6 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. ഇതേ കാലാവധിയിൽ മുതിർന്ന പൗരന്മാർക്ക് 7.10 ശതമാനം പലിശയും ലഭിക്കും. 2025 ജൂൺ 25 മുതൽ പ്രാബല്യത്തിലുള്ള പലിശ നിരക്കാണിത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഐസിഐസിഐ ബാങ്ക്: 2 മുതൽ 10 വർഷം വരെയുള്ള കാലയളവിൽ ഇവിടെ സ്ഥിര നിക്ഷേപം നടത്തുന്നവർക്ക് 6.6 ശതമാനം പലിശയാണ് വാഗാദാനം ചെയ്യുന്നത്. മുതിർന്ന പൗരന്മാർക്ക് 7.10 ശതമാനം പലിശയും ലഭിക്കും.

കൊട്ടക് മഹീന്ദ്ര ബാങ്ക്: 391 ദിവസം മുതൽ 23 മാസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് 6.6 ശതമാനം വരെ പലിശ ലഭിക്കും. മുതിർന്ന പൗരന്മാർക്ക് അവരുടെ നിക്ഷേപത്തിന് 7.10 ശതമാനം പലിശയും ലഭിക്കും. ഈ നിരക്കുകൾ 2025 ജൂൺ 18 മുതൽ പ്രാബല്യത്തിൽ വന്നിരുന്നു.

ഫെഡറൽ ബാങ്ക്: 444 ദിവസത്തെ കാലാവധിയുള്ള നിക്ഷേപത്തിന് സാധാരണ നിക്ഷേപകർക്ക് 6.7 ശതമാനം പലിശയും, മുതിർന്ന പൗരന്മാർക്ക് 7.2 ശതമാനം പലിശയും ലഭിക്കും. ഈ നിരക്കുകൾ ജൂലൈ 17 മുതൽ പ്രാബല്യത്തിൽ വന്നു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ): എസ്ബിഐയിൽ 2-3 വർഷത്തെ കാലാവധിയുള്ള നിക്ഷേപത്തിന് 6.45 ശതമാനം പലിശയാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. മുതിർന്ന പൗരന്മാർക്ക് 6.95 ശതമാനം പലിശ ലഭിക്കും. ഏറ്റവും പുതിയ ഈ നിരക്കുകൾ ജൂലൈ 15 മുതൽ പ്രാബല്യത്തിൽ വന്നു.

ബാങ്ക് ഓഫ് ബറോഡ: 444 ദിവസത്തെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ബാങ്ക് ഓഫ് ബറോഡ 6.6 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. മുതിർന്ന പൗരന്മാർക്ക് 7.10 പലിശ ലഭിക്കും. 2025 ജൂൺ 12 മുതൽ ആണ് ഈ നിരക്കുകൾ പ്രാബല്യത്തിൽ വന്നത്.