play-sharp-fill
മല്യയേയും മോദിയേയും കടത്തിവെട്ടി രാജ്യത്തെ ബാങ്കുകൾ; സാധാരണക്കാരെ കൊള്ളയടിച്ചത് പതിനായിരം കോടിയിലധികം രൂപ

മല്യയേയും മോദിയേയും കടത്തിവെട്ടി രാജ്യത്തെ ബാങ്കുകൾ; സാധാരണക്കാരെ കൊള്ളയടിച്ചത് പതിനായിരം കോടിയിലധികം രൂപ


സ്വന്തം ലേഖകൻ

തിരുവനന്തപുരം: വെറും നാലു വർഷം കൊണ്ട് സാധാരണക്കാരെ കൊള്ളയടിച്ച് രാജ്യത്തെ ബാങ്കുകൾ നേടിയത് 10,000 കോടി രൂപ. മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരിൽ ബാങ്കുകൾ പിടിച്ച ഫൈൻ, ഒരു മാസം എടിഎം കാർഡ് ഉപയോഗിക്കാൻ നിഷ്‌ക്കർഷിച്ചിട്ടുള്ള പരമാവധി തവണയിൽ കൂടുതൽ ഉപയോഗപ്പെടുത്തിയ എടിഎം. ഈ രണ്ടു കാര്യങ്ങളിൽ മാത്രം 2015 ഏപ്രിൽ മുതൽ 2018 സെപ്തംബർ വരെയുള്ള കാലപരിധിയിൽ ബാങ്കുകൾ 10,391.43 കോടി രൂപയാണ് ഇടപാടുകാരിൽ നിന്നും ഈടാക്കിയത്്. ഇന്ത്യൻ ബാങ്കുകളിൽ നിന്നും 9000 കോടി രൂപ വായ്പാ തട്ടിപ്പ് നടത്തി ബ്രിട്ടനിൽ താമസിക്കുന്ന വ്യവസായി വിജയ്മല്യയും 11,300 കോടി വെട്ടിച്ച് മുങ്ങിയ നീരവ് മോദിയും വെട്ടിച്ചതിനേക്കാർ കൂടുതൽവരും ബാങ്കുകൾ നേടിയെടുത്ത തുകകൾ. നാലു വർഷത്തിനിടെ ചൂഷണം ചെയ്ത തുക പരിശോധിച്ച് നോക്കിയാൽ മദ്യ വ്യവസായി വിജയ്മല്യ വെട്ടിച്ചതിനേക്കാൾ കൂടുതലും നീരവ് മോഡി തട്ടിയ തുകയുടെ 92 ശതമാനവും വരും.

മിനിമം ബാലൻസ് മെയ്ന്റെൻ ചെയ്യാത്തതിന്റെ പേരിൽ പൊതുമേഖലാ ബാങ്കുകളേക്കാൾ കൂടുതൽ തുകയാണ് സ്വകാര്യ ബാങ്കുകൾ വാങ്ങിയിരുന്നത്. 2015 നും 2018 നും ഇടയിൽ ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക് എന്നിവ ചേർന്ന് കണ്ടെത്തിയത് 4,054.77 കോടി രൂപയായിരുന്നു. അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരിൽ പൊതുമേഖലാ ബാങ്കുകൾ നാലുവർഷത്തിനിടയിൽ കണ്ടെത്തിയത് 6,246.44 കോടിയായിരുന്നു. എടിഎം ട്രാൻസാക്ഷന്റെ പിഴ ഇനത്തിൽ 4,144.99 കോടി രൂപയും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 4,447.75, 815.94 കോടിയുമായി പഞ്ചാബ് നാഷണൽ ബാങ്ക്, 551.49 കോടി നേടിയ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, 510.34 കോടി യുള്ള ബാങ്ക് ഓഫ് ബറോഡ, 503.35 കോടി നേടിയ കാനറാബാങ്ക് എന്നിവയാണ് പട്ടികയിൽ ആദ്യ അഞ്ചിൽ നിൽക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2015 നും 2018 നും ഇടയിൽ സ്വകാര്യബാങ്ക് അക്കൗണ്ടിലെ മിനിമം ബാലൻസ് ക്രമീകരിക്കുന്നതിൽ ഇടപാടുകാർ പരാജയപ്പെട്ടതിൽ നിന്നും കണ്ടെത്തിയത് 4,054.77 കോടിയായിരുന്നു. പൊതുമേഖലാ ബാങ്ക് ഈ ഇനത്തിൽ വാങ്ങിയത് 2,823 .42 കോടിയും. 1000 മുതൽ 3000 രൂപ വരെ അക്കൗണ്ടിൽ ഉണ്ടാകണമെന്ന് നിഷ്‌ക്കർഷിക്കുന്ന എസ്ബിടി അഞ്ചു മുതൽ 15 രൂപ വരെയാണ് ഇടാക്കുന്നത്. എടിഎം ട്രാൻസാക്ഷന് 50 രൂപയും പിഴ ഈടാക്കുന്നു. 500-1000 രൂപ വേണമെന്ന് നിഷ്‌ക്കർഷിക്കുന്ന ബാങ്ക് ഓഫ് ബറോഡ മിനിമം ബാലൻസ് ഇല്ലാത്തവർക്ക് 100-200 രൂപയാണ് പിഴ. എടിഎമ്മിന് സാമ്പത്തിക ഇടപാടുകൾക്ക് ഇരുപതും മറ്റു കാര്യങ്ങൾക്ക് പത്തും.

2500-10000 വരെ അക്കൗണ്ട് സൂക്ഷിക്കണമെന്ന് ആവശ്യപ്പെടുന്ന എച്ച്ഡിഎഫ്സി 150-600 വരെയാണ് മിനിമം ബാലൻസിൽ പിഴ ഈടാക്കുന്നത്. എടിഎം കാര്യത്തിൽ സാമ്പത്തിക ഇടപാടുകൾക്ക് 20 രൂപയും അല്ലാത്തവയ്ക്ക് 8.50 ഈടാക്കുന്നു. ഐസിഐസിഐ ബാങ്ക് 1000 മുതൽ 10,000 വരെ നിക്ഷേപം ഉണ്ടാകണമെന്നാണ് പറയുന്നത്. മിനിമം ബാലൻസിന്റെ അഞ്ചു ശതമാനം വരെ അക്കൗണ്ട് കാര്യത്തിൽ ഗ്രാമീണ മേഖലയിൽ ശഠിക്കുന്ന ബാങ്ക് മറ്റ് അക്കൗണ്ടുകളിൽ മിനിമം ബാലൻസിന്റെ അഞ്ചു ശതമാനത്തിനൊപ്പം 100 രൂപയും ഇടാക്കുന്നു. എടിഎമ്മിൽ 20 രൂപ സാമ്പത്തിക കാര്യത്തിൽ വാങ്ങുന്ന ഇവർ അല്ലാത്ത കാര്യത്തിന് 8.50 യും വാങ്ങുന്നു. ലോക്സഭയിൽ തൃണമൂൽ കോൺഗ്രസ് എംപി ദിബ്യേന്ദു അധികാരി നൽകിയ എഴുതിയുള്ള ചോദ്യങ്ങൾക്ക് ലോക്സഭയിൽ ധനകാര്യമന്ത്രാലയം നൽകിയ മറുപടിയാണിത്.