
ഡൽഹി: ഇന്ത്യന്‍ ബാങ്കിന് കീഴില്‍ അപ്രന്റീസ് ഒഴിവുകളിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നു. ഏകദേശം 1500 ഒഴിവുകളിലേക്കാണ് മെഗാ നിയമനങ്ങള്‍ നടക്കുന്നത്.
ഇന്ത്യയിലുടനീളം ബാങ്കിന്റെ വിവിധ ശാഖകളിലാണ് ഒഴിവുകളുള്ളത്. താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് 07ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം.
തസ്തിക & ഒഴിവ്

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ത്യന്‍ ബാങ്കില്‍ അപ്രന്റീസ് നിയമനം. ആകെ ഒഴിവുകള്‍ 1500. ഇന്ത്യയിലുടനീളം നിയമനം നടക്കും.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 12,000 രൂപമുതല്‍ 15,000 രൂപവരെ ശമ്പളമായി ലഭിക്കും.
പ്രായപരിധി
20 വയസ് മുതല്‍ 28 വയസ് വരെയാണ് പ്രായപരിധി. എസ്.സി, എസ്.ടി, ഒബിസി, പിഡബ്ല്യൂബിഡി വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
യോഗ്യത
അംഗീകൃത യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി കഴിഞ്ഞവരായിരിക്കണം.
01.04.2021നോ, അതിന് ശേഷമോ ഡിഗ്രി പൂര്‍ത്തിയാക്കിയവര്‍ക്കാണ് അവസരം.
തെരഞ്ഞെടുപ്പ്
അപേക്ഷകരില്‍ നിന്ന് യോഗ്യരായവരെ ഓണ്‍ലൈന്‍ പരീക്ഷക്ക് വിളിപ്പിക്കും. ശേഷം പ്രാദേശിക ഭാഷ പ്രാവീണ്യ പരീക്ഷയും ഉണ്ടായിരിക്കും. അതില്‍ വിജയിക്കുന്നവരെ മെഡിക്കല്‍ ഫിറ്റ്‌നസ്, ഡോക്യുമെന്റ് വെരിഫിക്കേഷന്‍ എന്നിവ നടത്തി നിയമനം നടത്തും.
അപേക്ഷ ഫീസ്
ജനറല്‍, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗക്കാര്‍ 800 രൂപ അപേക്ഷ ഫീസായി അടയ്ക്കണം. എസ്.സി, എസ്.ടി, പിഡബ്ല്യൂബിഡിക്കാര്‍ക്ക് 175 രൂപയാണ് ഫീസ്.
അപേക്ഷ
താല്‍പര്യമുള്ളവര്‍ ഇന്ത്യന്‍ ബാങ്കിന്റെ വെബ്‌സൈറ്റില്‍ കരിയര്‍ പോര്‍ട്ടല്‍ തുറക്കുക. ശേഷം തന്നിരിക്കുന്ന അപ്രന്റീസ് വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് സംശയങ്ങള്‍ തീര്‍ക്കുക. ശേഷം നേരിട്ട് വെബ്‌സൈറ്റിലൂടെ അപേക്ഷ നല്‍കാം.
അപേക്ഷ: https://www.indianbank.in/