ഇന്ത്യൻ ബാങ്കില്‍ ഓഫീസ് അസിസ്റ്റന്റ്; ഡിഗ്രി യോഗ്യതയുള്ളവർക്ക് അവസരം; അപേക്ഷ ജൂലൈ 16 വരെ

Spread the love

ഡൽഹി: ഇന്ത്യൻ ബാങ്കില്‍ ഓഫീസ് അസിസ്റ്റന്റ് തസ്തികയില്‍ റിക്രൂട്ട്‌മെന്റ് നടക്കുന്നു. ആകെ 02 ഒഴിവുകളാണുള്ളത്. ഡിഗ്രി യോഗ്യതയുള്ളവർക്കാണ് അവസരം.

താല്‍പര്യമുള്ളവർ ജൂലൈ 16ന് മുൻപായി ഓണ്‍ലൈൻ അപേക്ഷ നല്‍കണം.

തസ്തിക & ഒഴിവ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യൻ ബാങ്കില്‍ ഓഫീസ് അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ്. ആകെ 02 ഒഴിവുകള്‍.

പ്രായപരിധി

ഉദ്യോഗാർഥികള്‍ 22 വയസിനും 40 വയസിനും ഇടയില്‍ പ്രായമുള്ളവരായിരിക്കണം.

യോഗ്യത

ബി എസ് ഡബ്ല്യു, ബി എ, അല്ലെങ്കില്‍ ബി.കോം എന്നിവയില്‍ ബിരുദം നേടിയിരിക്കണം.

അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധമാണ്.

അക്കൗണ്ടിംഗില്‍ അടിസ്ഥാന അറിവുള്ള ഉദ്യോഗാർത്ഥികള്‍ക്ക് മുൻഗണനയുണ്ട്.

ഓഫീസ് അസിസ്റ്റന്റായി ജോലി ചെയ്ത് മുൻപരിചയമുള്ളവർക്കും മുൻഗണനയുണ്ട്.

പ്രാദേശിക ഭാഷയില്‍ സംസാരിക്കുന്നതിലും എഴുതുന്നതിലും പ്രാവീണ്യം ഉണ്ടായിരിക്കണം.

ഇംഗ്ലീഷ് പ്രാവീണ്യം അഭികാമ്യമാണ്.

എം എസ് ഓഫീസ് (വേഡ്, എക്സല്‍), ടാലി, ഇന്റർനെറ്റ് ഉപയോഗം എന്നിവയില്‍ പ്രാവീണ്യം നേടിയിരിക്കണം.

പ്രാദേശിക ഭാഷയിലെ ടൈപ്പിംഗ് കഴിവുകള്‍, ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്യാനുള്ള കഴിവ, എന്നിവ അധിക നേട്ടമായി കണക്കാക്കും.

സാധുവായ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കുന്നതാണ് അഭികാമ്യം.

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 20,000 രൂപയ്ക്ക് മുകളില്‍ ശമ്പളം ലഭിക്കും.

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാർഥികള്‍ ചുവടെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂർണമായും വായിച്ച്‌ മനസിലാക്കുക. ശേഷം അപേക്ഷ ഫോം പൂരിപ്പിച്ച്‌ ആവശ്യമായ സർട്ടിഫിക്കറ്റുകള്‍ സഹിതം ഇന്ത്യൻ ബാങ്കിന്റെ അഡ്രസിലേക്ക് അയക്കുക.