എന്‍ജിനീയറിങ് ബിരുദധാരികള്‍ക്ക് ഇന്ത്യന്‍ ആര്‍മിയിൽ അവസരം; 40 ഒഴിവുകളിലേയ്ക്ക് അപേക്ഷകള്‍ ക്ഷണിച്ചു
സ്വന്തം ലേഖിക
ന്യൂഡല്‍ഹി: ടെക്നിക്കല്‍ ഗ്രാജുവേറ്റ് കോഴ്സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ച് ഇന്ത്യന്‍ ആര്‍മി.
എന്‍ജിനീയറിങ് ബിരുദധാരികളെയാണ് ഈ കോഴ്സിലേക്ക് വിളിച്ചിരിക്കുന്നത്. 40 ഒഴിവുകളുള്ള ഈ കോഴ്സിന് അപേക്ഷിക്കേണ്ട അവസാന തിയതി ജൂണ്‍ ഒൻപതാണ്. 2023 ജനുവരിയില്‍ ദെഹ്‌റാദൂണിലെ ഇന്ത്യന്‍ മിലിറ്ററി അക്കാദമിയിലേക്കുള്ള പ്രവേശനത്തിന് അവിവാഹിതരായ പുരുഷന്മാര്‍ക്ക് മാത്രമാണ് അപേക്ഷിക്കാന്‍ അവസരം. സ്ഥിരകമ്മിഷനിങ് ആയിരിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
20 – 27 ആണ് പ്രായപരിധി. 2023 ജനുവരി ഒന്ന് എന്ന തിയതി വെച്ചാണ് അപേക്ഷകന്റെ പ്രായം കണക്കാക്കുന്നത്. 1996 ജനുവരി രണ്ടിനും 2003 ജനുവരി ഒന്നിനും ഇടയില്‍ ജനിച്ചവരായിരിക്കണം അപേക്ഷകര്‍.
ബന്ധപ്പെട്ട വിഷയത്തില്‍ എന്‍ജിനീയറിങ് ബിരുദമാണ് ഉദ്യോഗാര്‍ഥികള്‍ക്ക് വേണ്ട വിദ്യാഭ്യാസ യോഗ്യത. അവസാന വര്‍ഷക്കാര്‍ക്കും കോഴ്സിന് അപേക്ഷിക്കാം. അപേക്ഷിക്കുന്നവര്‍ പ്രവേശനസമയത്ത് അസല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. അപേക്ഷിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.joinindianarmy.nic.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
ഒഴിവുകള്‍
സിവില്‍ – 9
ആര്‍ക്കിടെക്ചര്‍ – 1
മെക്കാനിക്കല്‍ – 6
ഇലക്‌ട്രിക്കല്‍/ഇലക്‌ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്സ് – 3
കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്/കംപ്യൂട്ടര്‍ ടെക്‌നോളജി/എം.എസ്സി. കംപ്യൂട്ടര്‍ സയന്‍സ് – 8
ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി – 3
ഇലക്‌ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ – 1
ഇലക്‌ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ – 3
എയ്‌റോനോട്ടിക്കല്‍/എയ്‌റോസ്പേസ് – 1
ഇലക്‌ട്രോണിക്സ് – 1
ഇലക്‌ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍/ഇന്‍സ്ട്രുമെന്റേഷന്‍ – 1
പ്രൊഡക്ഷന്‍ – 1
ഇന്‍ഡസ്ട്രിയല്‍/ഇന്‍ഡസ്ട്രിയല്‍ മാനുഫാക്ചറിങ്/ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ് ആന്‍ഡ് മാനേജ്‌മെന്റ് – 1
ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് – 1
ഇന്ത്യന്‍ ആര്‍മിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://joinindianarmy.nic.in-ല്‍ ജൂണ്‍ ഒൻപതിനുള്ളില്‍ അപേക്ഷാ ഫോം ഓണ്‍ലൈനായി സമര്‍പ്പിക്കണം. സര്‍വീസ് അക്കാദമികളിലെ മുഴുവന്‍ പരിശീലന കാലയളവില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതിമാസം 56,100 സ്റ്റൈപ്പന്‍ഡ് ലഭിക്കും.