കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ 194 ഒഴിവുകള്‍; പ്ലസ് ടു മുതല്‍ യോഗ്യത; അപേക്ഷ ഒക്ടോബര്‍ 24 വരെ

Spread the love

ഡൽഹി: പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ഇലക്‌ട്രോണിക്സ് ആൻഡ് മെക്കാനിക്കല്‍ എൻജിനീയേഴ്സ് കോറിലെ ഗ്രൂപ് സി തസ്തികകളിലെ 194 ഒഴിവിലേക്ക് നേരിട്ടുള്ള നിയമനത്തിനു അപേക്ഷ ക്ഷണിച്ചു.

ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഡല്‍ഹി, ബംഗാള്‍, മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിലെ ആർമി ബേസ് വർക്ഷോപ്പുകളിലാണ് ഒഴിവ്. ഒക്ടോബർ 24 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: https://www.military.ie.

തസ്തികകളും യോഗ്യതയും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇലക്‌ട്രിഷ്യൻ, ടെലികോം മെക്കാനിക്: പ്ലസ് ടു ജയം, ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ അല്ലെങ്കില്‍ നിശ്ചിത യോഗ്യതയുള്ള വിമുക്തഭടൻ/ ആംഡ് ഫോഴ്സസ് പഴ്സനല്‍.

എൻജിനീയറിങ് എക്വിപ്മെന്റ് മെക്കാനിക്: പ്ലസ് ടു ജയം, മോട്ടർ മെക്കാനിക് ട്രേഡില്‍ ഐ.ടി.ഐ അല്ലെങ്കില്‍ ബി.എസ്.സി ഫിസിക്സ്, കെമിസ്ട്രി, മാത്സ് അല്ലെങ്കില്‍ നിശ്ചിത യോഗ്യതയുള്ള വിമുക്തഭടൻ/ആംഡ് ഫോഴ്സസ് പഴ്സനല്‍.

വെഹിക്കിള്‍ മെക്കാനിക് (ആർമേഡ് ഫൈറ്റിങ് വെഹിക്കിള്‍): പ്ലസ് ടു ജയം, മോട്ടർ മെക്കാനിക് ട്രേഡില്‍ ഐ.ടി.ഐ അല്ലെങ്കില്‍ നിശ്ചിത യോഗ്യതയുള്ള വിമുക്തഭടൻ/ ആംഡ് ഫോഴ്സസ് പഴ്സനല്‍.

ടെലിഫോണ്‍ ഓപറേറ്റർ: പത്താം ക്ലാസ്, പി.ബി.എക്സ് ബോർഡ് കൈകാര്യം ചെയ്യുന്നതില്‍ പ്രാവീണ്യം.

മെഷിനിസ്റ്റ്: മെഷിനിസ്റ്റ്/ടർണർ/മില്‍റൈറ്റ്/പ്രിസിഷൻ ഗ്രൈൻഡർ ട്രേഡില്‍ ഐ.ടി.ഐ അല്ലെങ്കില്‍ നിശ്ചിത യോഗ്യതയുള്ള വിമുക്തഭടൻ/ ആംഡ് ഫോഴ്സ് പഴ്സനല്‍.

ഫിറ്റർ, ടിൻ ആൻഡ് കോപ്പർ സ്മിത്ത്, അപ്ഹോള്‍സ്റ്റർ, വെല്‍ഡർ: ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ അല്ലെങ്കില്‍ ഗ്യതയുള്ള വിമുക്തഭടൻ/പഴ്സനല്‍.

സ്റ്റോർ കീപ്പർ: പ്ലസ് ടു ജയം

ലോവർ ഡിവിഷൻ ക്ലർക്ക്: ഹിന്ദി/ ഇംഗ്ലിഷ് ഭാഷകളില്‍ കപൂട്ടർ ടൈപ്പിങ് പ്രാവീണ്യം.

ഫയർമാൻ, കുക്ക്, വാഷർ മാൻ : പ്ലസ് ടു ജയം, അതതു മേഖലകളില്‍ പ്രാവീണ്യം.

ട്രേഡ്സ്മാൻ മേറ്റ്: പത്താം ക്ലാസ് ജയം. പ്രായം: 18-25. ശമ്പളം: 5200-20,200 രൂപ.