
എട്ടാം ക്ലാസ് പാസായവർക്കും സുവർണാവസരം ; കരസേനയില്‍ അഗ്‌നിവീര്‍ : ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി ; അവസാന തീയതി ഏപ്രില്‍ 10
ഇന്ത്യന്‍ ആര്‍മിയില്‍ 2025-2026-ലെ അഗ്‌നിവീര്‍ തിരഞ്ഞെടുപ്പിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. അഗ്‌നിവീര്‍ ജനറല്‍ ഡ്യൂട്ടി, അഗ്‌നിവീര്‍ ടെക്നിക്കല്‍, അഗ്‌നിവീര്‍ ക്ലാര്‍ക്ക്/ സ്റ്റോര്‍ കീപ്പര്‍ ടെക്‌നീഷ്യന്‍, അഗ്‌നിവീര്‍ ട്രേഡ്സ്മാന്‍, എന്നീ വിഭാഗങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്.
എട്ടാം ക്ലാസ്, പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പരീക്ഷ 2025 ജൂണില്‍ ആരംഭിക്കും.
പ്രായം: പതിനേഴര- 21 വയസ്സ്. അപേക്ഷകര്‍ 2004 ഒക്ടോബര്‍ ഒന്നിനും 2008 ഏപ്രില്‍ ഒന്നിനും ഇടയില്‍ (രണ്ട് തീയതികളും ഉള്‍പ്പെടെ) ജനിച്ചവർ ആയിരിക്കണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
joinindianarmy.nic.in ല്‍ ലോഗിന്‍ ചെയ്താണ് അപേക്ഷ നൽകേണ്ടത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലുള്ളവര്‍ തിരുവനന്തപുരത്തെ ആര്‍മി റിക്രൂട്ട്‌മെന്റ് ഓഫീസിനുകീഴിലും തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുള്ളവരും മാഹി, ലക്ഷദ്വീപ് നിവാസികളും കാലിക്കറ്റ് ആര്‍മി റിക്രൂട്ട്‌മെന്റ് ഓഫീസിനുകീഴിലുമാണ് ഉള്‍പ്പെടുക.
അതത് ഓഫീസുകളിലെ വിജ്ഞാപനം വെബ്‌സൈറ്റില്‍ ചേര്‍ത്തിട്ടുണ്ട്. അവസാന തീയതി: ഏപ്രില്‍ 10. ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍: കോഴിക്കോട് 0495 2383953, തിരുവനന്തപുരം: 0471 2356236