ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം; 284 ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

Spread the love

കൊച്ചി: ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഇന്ത്യന്‍ വായുസേന ഈ വര്‍ഷത്തെ എയര്‍ഫോഴ്‌സ് കോമണ്‍ അഡ്മിഷന്‍ ടെസ്റ്റിന് അപേക്ഷ വിളിച്ചു.

ആകെ 284 ഒഴിവുകളിലേക്കാണ് AFCAT അഡ്മിഷന്‍ നടക്കുക. താല്‍പര്യമുള്ളവര്‍ ജൂലൈ 1 ന് മുന്‍പായി അപേക്ഷ നല്‍കണം.

തസ്തിക & ഒഴിവ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ AFCAT റിക്രൂട്ട്‌മെന്റ്. ആകെ 284 ഒഴിവുകള്‍.

ഫ്‌ളൈയിങ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്‌നിക്കല്‍), ഗ്രൗണ്ട് ഡ്യൂട്ടി (നോണ്‍ ടെക്‌നിക്കല്‍), എന്‍സിസി സ്‌പെഷ്യല്‍ എന്‍ട്രി സ്‌കീമുകളിലാണ് അവസരം.

AFCAT Entry

ഫ്‌ളൈയിങ് = 3 ഒഴിവ്

ഗ്രൗണ്ട് ഡ്യൂട്ടി ടെക്‌നിക്കല്‍ = 156 ഒഴിവ്

ഗ്രൗണ്ട് ഡ്യൂട്ടി നോണ്‍ ടെക്‌നിക്കല്‍ = 125

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 56,100 രൂപമുതല്‍ 17,7500 രൂപവരെ ശമ്പളമായി ലഭിക്കും.

പ്രായപരിധി

AFCAT Entry (ഫ്‌ളൈയിങ്) = 20 മുതല്‍ 24 വയസ് വരെ.

AFCAT Entry ഗ്രൗണ്ട് ഡ്യൂട്ടി (ടെക്‌നിക്കല്‍) = 20 മുതല്‍ 26 വയസ് വരെ.

AFCAT Entry ഗ്രൗണ്ട് ഡ്യൂട്ടി (നോണ്‍ ടെക്‌നിക്കല്‍) = 20 മുതല്‍ 26 വയസ് വരെ.

സംവരണ കാറ്റഗറിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.

യോഗ്യത

AFCAT Entry (Flying)

50 ശതമാനം മാര്‍ക്കോടെ പ്ലസ്ടു (ഗണിതം, ഫിസിക്‌സ്) പഠിച്ചിരിക്കണംം. 60 ശതമാനം മാര്‍ക്കോടെ ഡിഗ്രി.

AFCAT Entry Ground Duty (Technical)

എയറനോട്ടിക്കല്‍ എഞ്ചിനീയറിങ് (ഇലക്‌ട്രോണിക്‌സ്), ഫിസിക്‌സ്, മാത്തമാറ്റിക്‌സ് എന്നിവയില്‍ പ്ലസ് ടു ലെവലില്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്കും, കുറഞ്ഞത് നാല് വര്‍ഷത്തെ ഡിഗ്രിയും.

AFCAT Entry ഗ്രൗണ്ട് ഡ്യൂട്ടി (നോണ്‍ ടെക്‌നിക്കല്‍)

പ്ലസ് ടു, 60 ശതമാനം മാര്‍ക്കോടെ പിജി.

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച്‌ ജൂലൈ 1ന് മുന്‍പായി അപേക്ഷ നല്‍കണം. വിശദമായ നോട്ടിഫിക്കേഷനും, പ്രോസ്‌പെടക്ടസും ചുവടെ നല്‍കുന്നു. അത് വായിച്ച്‌ സംശയങ്ങള്‍ തീര്‍ക്കാം.

500 രൂപയാണ് അപേക്ഷ ഫീസ്. ഓണ്‍ലൈനായി പണമടയ്ക്കണം.