ഒ​ളി​മ്പി​ക്സ് വ​നി​താ ഹോ​ക്കി​യി​ൽ വിജയത്തിളക്കവുമായി ഇന്ത്യ; അട്ടിമറി വിജയം നേടിയത് ഓ​സ്ട്രേ​ലി​യ​ക്കെതിരെ; ഇ​ന്ത്യ സെ​മി​യി​ൽ​

ഒ​ളി​മ്പി​ക്സ് വ​നി​താ ഹോ​ക്കി​യി​ൽ വിജയത്തിളക്കവുമായി ഇന്ത്യ; അട്ടിമറി വിജയം നേടിയത് ഓ​സ്ട്രേ​ലി​യ​ക്കെതിരെ; ഇ​ന്ത്യ സെ​മി​യി​ൽ​

സ്വന്തം ലേഖകൻ

ടോ​ക്കി​യോ: ഒ​ളി​മ്പി​ക്സ് വ​നി​താ ഹോ​ക്കി​യി​ൽ വിജയത്തിളക്കവുമായി ഇന്ത്യ. ക്വാ​ർ​ട്ട​റി​ൽ ഓ​സ്ട്രേ​ലി​യ​യെ അ​ട്ടി​മ​റി​ച്ച് ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ സെ​മി​യി​ൽ പ്ര​വേ​ശി​ച്ചു.

ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നാ​ണ് ഇ​ന്ത്യ​ൻ വ​നി​ത​ക​ളു​ടെ വി​ജ​യം. 22–ാം മി​നി​റ്റി​ൽ ഗു​ർ​ജി​ത് കൗ​റാ​ണ് ഇ​ന്ത്യ​യു​ടെ വി​ജ​യ​ഗോ​ൾ നേ​ടി​യ​ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓഗസ്റ്റ് നാലിന് ബുധനാഴ്ച നടക്കുന്ന സെമിഫൈനലിൽ അർജന്റീനയാണ് ഇന്ത്യയുടെ എതിരാളി.

1980 മോസ്‌ക്കോ ഒളിമ്പിക്‌സില്‍ ഇന്ത്യ നാലാം സ്ഥാനത്തെത്തിയിരുന്നു. എന്നാല്‍, അന്ന് സെമിഫൈനല്‍ ഉണ്ടായിരുന്നില്ല.

ആകെ ആറ് ടീമുകളായിരുന്നു മത്സരിച്ചിരുന്നത്. പന്ത്രണ്ട് ടീമുകൾ മത്സരിച്ച 2016 റിയോ ഒളിമ്പിക്‌സില്‍ പന്ത്രണ്ടാം സ്ഥാനക്കാരായിരുന്നു ഇന്ത്യ.

പുരുഷ ടീമിന് പിറകെ വനിതകളും ഒളിമ്പിക്‌സിന്റെ സെമിയില്‍ പ്രവേശിച്ചത് വലിയ വിജയമാണ്.

ചരിത്രത്തില്‍ ഇതാദ്യമായാണ് ഇന്ത്യന്‍ വനിതകള്‍ ഒളിമ്പിക്‌സിന്റെ സെമിയില്‍ പ്രവേശിക്കുന്നത്.