‘ഇന്ത്യ ഭാവിയിൽ യുഎസിന്റെ നിർണായക പങ്കാളിയായി മാറും’

Spread the love

വാഷിങ്ടൻ: ഭാവിയിൽ ഇന്ത്യ അമേരിക്കയുടെ നിർണായക പങ്കാളിയായി മാറുമെന്നും ചൈനയെ നേരിടുന്നതിൽ നിർണായക പങ്ക് വഹിക്കുമെന്നും യുഎസ് നാവികസേനാ മേധാവി മൈക്കിൾ ഗിൽഡേ. വാഷിംഗ്ടണിൽ ഹെറിറ്റേജ് ഫൗണ്ടേഷൻ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

video
play-sharp-fill

ദക്ഷിണ ചൈന കടലിടുക്കിലേക്കും തായ്‌വാനിലേക്കും മാത്രമല്ല, ഇന്ത്യയിലേക്കും കണ്ണെറിയേണ്ട അവസ്ഥയിലാണ് ചൈന. മറ്റേതൊരു രാജ്യത്തേക്കാളും ഇന്ത്യയിലേക്ക് പോകാനാണ് ഞാൻ കൂടുതൽ സമയം ചെലവഴിക്കുന്നത്. കാരണം ഭാവിയിൽ അമേരിക്കയുടെ തന്ത്രപ്രധാന പങ്കാളിയായാണ് ഞാൻ ഇന്ത്യയെ കാണുന്നത്.’ അദ്ദേഹം പറഞ്ഞു. ഇന്ത്യൻ മഹാസമുദ്രത്തിലെ യുദ്ധസമാന മേഖല അമേരിക്കയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയും ചൈനയും തമ്മിൽ ഇപ്പോൾ അവിടെ അതിർത്തി സംബന്ധമായ പ്രശ്നം നടക്കുന്നുണ്ടെന്നും ഒക്ടോബറിലെ അഞ്ചു ദിവസത്തെ ഇന്ത്യ സന്ദർശനം ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.

ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി സംഘർഷം ചൈനയ്ക്ക് ഇരട്ട പ്രഹരമാകുമെന്നാണ് അമേരിക്കൻ വിദഗ്ധരുടെ വിലയിരുത്തൽ. തായ്‌വാനിലെ പ്രാദേശിക യുദ്ധത്തിന് നേരിട്ട് സംഭാവന നൽകാൻ ഇന്ത്യയ്ക്ക് കഴിയില്ലെങ്കിലും ചൈനയുടെ ശ്രദ്ധ തങ്ങളുടെ അതിർത്തിയിലേക്ക് തിരിക്കാൻ ഇന്ത്യയ്ക്ക് കഴിയുമെന്ന് മുൻ പെന്‍റഗൺ ഉദ്യോഗസ്ഥനായ എൽബ്രിഡ്ജ് കോലി ജപ്പാനിൽ നടന്ന ക്വാഡ് മീറ്റിംഗിൽ പറഞ്ഞിരുന്നു. ദക്ഷിണേഷ്യയിൽ ഇന്ത്യ കഴിയുന്നത്ര വലിയ ശക്തിയായി ഇന്ത്യ മാറണമെന്നാണ് ജപ്പാനും യുഎസും ആഗ്രഹിക്കുന്നത്. എങ്കിൽ മാത്രമേ ചൈനയുടെ ശ്രദ്ധ ഇന്ത്യയിലേക്ക് തിരിക്കാൻ കഴിയൂ. അതുവഴി ചൈന രണ്ടാമത്തെ വലിയ വെല്ലുവിളി നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group