
തേർഡ് ഐ ബ്യൂറോ
ന്യൂഡൽഹി: 1975 ന് ശേഷം ഇന്ത്യ ചൈന അതിർത്തിയിൽ ആദ്യമായി ഭാരത പുത്രൻമാർക്ക് വീരമൃത്യു..! അതിര്‍ത്തിയില്‍ ചൈനീസ് ആക്രമണത്തില്‍ 20 സൈനികര്‍ കൊല്ലപ്പെട്ട വാര്‍ത്ത സ്ഥിരീകരിച്ചത് സൈനിക വൃത്തങ്ങളാണ്. വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് സൈന്യം വാര്‍ത്താക്കുറിപ്പില്‍ ഇക്കാര്യം സ്ഥിരീകരിച്ചത്.
സംഘര്‍ഷത്തില്‍ ഗുരുതര പരിക്കേറ്റ 17 സൈനികര്‍ വീരമൃത്യു വരിച്ചതായി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. പ്രദേശത്തെ കൂടിയ തണുപ്പും മരണം സംഭവിക്കാന്‍ കാരണമായെന്ന് സൂചന നല്കുന്ന രണ്ടുവരി വാര്‍ത്താ കുറിപ്പാണ് പുറത്തുവിട്ടിരിക്കുന്നത്. അതിര്‍ത്തി സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമെന്നും സൈന്യം അറിയിച്ചു. കേണല്‍ ബി. സന്തോഷ് ബാബു, ഹവില്‍ദാര്‍ പളനി, ശിപായി ഓജ എന്നിവരാണ് മരിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവരെ കൂടാതെ 17 പേര്‍ക്ക് കൂടി ജീവന്‍ നഷ്ടമായതോടെ മരിച്ച സൈനികരുടെ എണ്ണം 20 ആയി. ഏറ്റുമുട്ടലില്‍ 43 ചൈനീസ് സൈനികര്‍ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടാവാമെന്നും പറയുന്നു.
സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സംഘര്‍ഷം മൂന്ന് മണിക്കൂറിലേറെ നീണ്ടതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 43 ചൈനീസ് സൈനികര്‍ കൊല്ലപ്പെടുകയോ പരിക്കോ സംഭവിച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഒരു കേണലടക്കം മൂന്ന് സൈനികര്‍ക്ക് വീരമൃത്യു സംഭവിച്ചതായിട്ടായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം രാത്രി കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്‌വരയിലാണ് സംഘര്‍ഷമുണ്ടായത്.
അതിര്‍ത്തിയായ ലഡാക്കിലെ ഗാല്‍വന്‍ താഴ്‌വരയില്‍ ഉണ്ടായ ഏറ്റുമുട്ടലിനെ കുറിച്ച് നേരത്തെ ഇന്ത്യ ആദ്യമായി പ്രതികരിച്ചിരുന്നു.
അതിര്‍ത്തിയില്‍ ചൈനയാണ് ധാരണ ലംഘിച്ച്, നിയന്ത്രണ രേഖ മറികടന്ന് ഇന്ത്യന്‍ ഭാഗത്തേക്ക് കടന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യയുമായി ഉണ്ടാക്കിയ ധാരണ ചൈന ലംഘിച്ചെന്നും ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കും എന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു. വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവയാണ് പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്.
ലഡാക്കില്‍ ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍ നടക്കുന്നതൊന്നും അത്ര ശുഭകരമായ കാര്യങ്ങളല്ല എന്നാണ് പുറത്ത് വരുന്ന വിവരം. ഏതാണ്ട് 45 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ഒരു കേണല്‍ ഉള്‍പ്പെടെ മൂന്ന് പട്ടാളക്കാരെ ചൈന വധിച്ചിരികുകയാണ്. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള തര്‍ക്കം പോലെ രൂക്ഷമല്ലാതിരുന്ന പഴയ കാലം അവസാനിക്കുകയാണ്.
ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് ഏകപക്ഷീയമായി ഇന്ത്യുടെ അതിര്‍ത്തിയിലേയ്ക്ക് കടന്നുകയറി ഇന്ത്യയുടെ ഭൂമി സ്വന്തമാക്കി വച്ചിരുന്ന ചൈനയോട് അതേ ഭാഷയില്‍ വെല്ലുവിളിക്കാതെ സംയമനത്തിന്റെയും സ്‌നേഹത്തിന്റെയും ഭാഷയില്‍ ഇടപെട്ട ഇന്ത്യക്ക് കൊടുത്ത പ്രതിഫലമാണ് ഈ ആക്രമണം എന്നു കണ്ടെത്തേണ്ടിവരും.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു കേണല്‍ ഉള്‍പ്പെടെ 20 പട്ടാളക്കാരുടെ ജീവന്‍ അതിര്‍ത്തി കടന്നെത്തിയ ശത്രുരാജ്യം ഇല്ലാതാക്കി എന്നുള്ളത് നിസാരമായ കാര്യമല്ല. ഇനി എന്താണ് അടുത്ത സ്റ്റെപ്പ് എന്നറിയാന്‍ ഇന്ത്യുടെ വിദേശകാര്യ മന്ത്രിയും പ്രതിരോധമന്ത്രിയും അടക്കമുള്ളവര്‍ സൈനിക തലവന്മാരുമായി കൂടിയാലോചന നടത്തുകയാണ്. അതിര്‍ത്തിയില്‍ നല്ലത് മാത്രം സംഭവിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കാന്‍ മാത്രമെ നമുക്ക് കഴിയു.
ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും, ലോകരാജ്യങ്ങളുമായി ഉറ്റബന്ധം സ്ഥാപിച്ചെടുക്കുകയും ചെയ്ത മോദി എങ്ങനെയാണ് അതിര്‍ത്തികാക്കുന്നതില്‍ പരാജയപ്പെട്ടത്. കശ്മീരിനെ പോലും ഇന്ത്യയുടെ സമ്പൂര്‍ണ ഭാഗമാക്കുന്നതിന് വേണ്ടി അതിശക്തമായ നിലപാടെടുത്ത അമിത് ഷാ എങ്ങനെയാണ് ഇന്ത്യയുടെ സകല അതിര്‍ത്തികളിലും അസ്ഥിരതയുണ്ടാവുന്ന തരത്തില്‍ സാഹചര്യമൊരുക്കിയത്.
ആലോചിക്കേണ്ടതും ചര്‍ച്ച ചെയ്യേണ്ടതുമാണ്. ഇതിന് മുന്‍പും ഇന്ത്യയുടെ അതിര്‍ത്തിയില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും, യുദ്ധം ഉണ്ടായിട്ടുണ്ടെങ്കിലും ഇന്ത്യയുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തുന്ന തരത്തില്‍ മൂന്ന് അയല്‍ രാജ്യങ്ങള്‍ നമുക്കെതിരെ തിരിയുന്നത് ആദ്യമായാണ്. നേപ്പാളെന്നത് എക്കാലത്തും ഇന്ത്യയുടെ ഉപഗ്രഹം എന്നതുപോലെ ഉറ്റമിത്രങ്ങളായിരുന്നു. നേപ്പാള്‍ ജീവിച്ച് പോവുന്നതും മുന്‍പോട്ട് പോകുന്നതും, വികസനത്തിന്റെ പാത താണ്ടിയതുമൊക്കെ ഇന്ത്യയുടെ ഔദാര്യം കൊണ്ടാണ്. പക്ഷെ ആ നേപ്പാള്‍ അവരുടെ ഭൂപടം പോലും മാറ്റിയെഴുതി ഇന്ത്യയെ വെല്ലുവിളിച്ചിരിക്കുന്നു.
അതേ സമയം പാക്കിസ്ഥാന്‍ അവരുടെ പട്ടാളത്തിന്റെ പിന്തുണയോട് കൂടി കശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നു. അതിനിടയിലാണ് ആഴ്ചകള്‍ നീണ്ട പരിശ്രമങ്ങളെ പാഴാക്കിക്കൊണ്ട് ചൈന ഇന്ത്യയ്‌ക്കെതിരെ അക്രമം അഴിച്ചുവിടുന്നത്. കൊറോണ എന്ന മഹാവ്യാധിയെ നേരിടാന്‍ ഇന്ത്യയെന്ന് മാത്രമല്ല ലോകം മുഴുവന്‍ ഒരുമിച്ച് നില്‍ക്കുമ്പോള്‍ നമ്മളെ യുദ്ധത്തിന്റെ വഴിയിലേയ്ക്ക് തള്ളിവിട്ടുകൊണ്ടുള്ള ചൈനയുടെ പ്രകോപനം കണ്ടില്ലെന്ന് നടിക്കാനാവില്ല.
ലോകരാഷ്ട്രങ്ങളുമായി ബന്ധുത്വം സ്ഥാപിക്കുമ്പോഴും, അയല്‍ രാജ്യങ്ങളെ നിര്‍ത്തേണ്ടിടത്ത് നിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടു എന്നുതന്നെ ചൂണ്ടിക്കാണിക്കേണ്ടിവരും. നേപ്പാളും, ഭൂട്ടാനും, ശ്രീലങ്കയും, മാലി ദ്വീപ്‌സും അടങ്ങിയ ചെറിയ രാജ്യങ്ങളോട് നമ്മള്‍ കാണിക്കേണ്ടത് വാത്സല്യവും, സ്‌നേഹവും, അനുകമ്പയുമൊക്കെയാണ്. ചൈന കഴുകന്‍ കണ്ണുമായി ഈ രാജ്യങ്ങളെയൊക്കെ റാഞ്ചിയെടുക്കാന്‍ പരിസരത്തുണ്ടെയെന്ന് വിചാരമായിരിക്കണമായിരുന്നു നമ്മുടെ വിദേശകാര്യ നയത്തിന്റെ അടിത്തറ.
ഈ രാജ്യങ്ങള്‍ ചൈനയുടെ സഹായം തേടുന്ന സാഹചര്യം ഒഴിവാക്കുന്നതിന് വേണ്ട ഉത്തരവാദിത്തത്തില്‍ വീഴ്ചപറ്റിയതുകൊണ്ടാണോ ഈ രാജ്യങ്ങള്‍ ഇന്ത്യക്കെതിരെ തിരിഞ്ഞതെന്ന് ആലോചിക്കേണ്ട കാര്യമാണ്. മാലി ദ്വീപില്‍ ഭരണമാറ്റം ഉണ്ടായതുകൊണ്ട് നമ്മള്‍ തല്ക്കാലം രക്ഷപെട്ടെങ്കിലും അതിന് മുന്‍പേ ആ രാജ്യത്തെ ചൈന പിടിമുറുക്കിക്കഴിഞ്ഞിരിക്കുന്നു. നേപ്പാളിലെ ഇപ്പോഴത്തെ സ്ഥിതിയും സ്‌ഫോടനാത്മകമാണ്. ഈ പശ്ചാത്തലത്തില്‍ വേണം ചൈനയുടെ പ്രകോപനമില്ലാത്ത ആക്രമണത്തെക്കുറിച്ച ചര്‍ച്ച ചെയ്യാന്‍.



