ഇന്ത്യയെ നാലുവിക്കറ്റിന് ദക്ഷിണാഫ്രിക്ക കീഴടക്കി; ഇന്ത്യ ഉയര്‍ത്തിയ 359 റണ്‍സ് വിജയലക്ഷ്യം, എയ്ഡന്‍ മാര്‍ക്രമിന്റെ സെഞ്ചുറിയുടെ പിന്‍ബലത്തില്‍ ദക്ഷിണാഫ്രിക്ക മറികടന്നു

Spread the love

റായ്പ്പൂർ:റായ്പൂരില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ ഇന്ത്യയെ നാല് വിക്കറ്റിന് തോല്‍പ്പിച്ച് ദക്ഷിണാഫ്രിക്ക പരമ്പരയില്‍ ഒപ്പമെത്തി (1-1). ഇന്ത്യ ഉയര്‍ത്തിയ 359 റണ്‍സ് വിജയലക്ഷ്യം, എയ്ഡന്‍ മാര്‍ക്രമിന്റെ സെഞ്ചുറിയുടെ പിന്‍ബലത്തില്‍ ദക്ഷിണാഫ്രിക്ക മറികടന്നു.

video
play-sharp-fill

കോലിയുടെയും ഗെയ്ക്വാദിന്റെയും സെഞ്ചുറിക്ക് അതേനാണയത്തിൽ പ്രോട്ടീസിന്റെ മറുപടി. എയ്ഡൻ മാർക്രം സെഞ്ചുറി തികച്ചപ്പോൾ മാത്യു ബ്രീറ്റ്‌സ്‌കെയും ഡെവാള്‍ഡ് ബ്രവിസും അർധസെഞ്ചുറി തികച്ചു. അതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര സമനിലയിലായി(1-1)

മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിനെ നഷ്ടമായി. എട്ടുറണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ എയ്ഡന്‍ മാര്‍ക്രമും നായകന്‍ തെംബ ബാവുമയും ചേര്‍ന്ന് മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്താം ഓവറില്‍ ടീമിനെ അമ്പത് കടത്തിയ ഇരുവരും ക്രീസില്‍ നിലയുറപ്പിച്ചതോടെ ഇന്ത്യ പരുങ്ങലിലായി. മാര്‍ക്രം അര്‍ധസെഞ്ചുറി തികയ്ക്കുകയും ചെയ്തു. 20 ഓവര്‍ അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സെന്ന നിലയിലായിരുന്നു ടീം.

ക്യാപ്റ്റന്‍ ബാവുമയെ പുറത്താക്കി പ്രസിദ്ധ് ഇന്ത്യക്ക് ബ്രേക്ക്ത്രൂ നല്‍കി. 101 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും രണ്ടാം വിക്കറ്റില്‍ പടുത്തുയര്‍ത്തിയത്.

നാലാമനായിറങ്ങിയ മാത്യു ബ്രീറ്റ്‌സ്‌കെയെ ഒരു വശത്തുനിര്‍ത്തി മാര്‍ക്രം അടിച്ചുതകര്‍ക്കുന്നതാണ് പിന്നീട് മൈതാനത്ത് കണ്ടത്. അതോടെ പ്രോട്ടീസ് സ്‌കോര്‍ കുതിച്ചു.

വൈകാതെ താരത്തിന്റെ സെഞ്ചുറിയുമെത്തി. 29 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക. മാര്‍ക്രമിനെ പുറത്താക്കി ഹര്‍ഷിത് റാണ ഇന്ത്യക്ക് പ്രതീക്ഷ സമ്മാനിച്ചു.

98 പന്തില്‍ നിന്ന് 110 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. 10 ഫോറുകളും നാല് സിക്‌സറുകളുമടങ്ങുന്നതാണ് ഇന്നിങ്‌സ്.

മാര്‍ക്രം പുറത്തായെങ്കിലും ബ്രീറ്റ്‌സ്‌കെയും ഡെവാള്‍ഡ് ബ്രവിസും നാലാം വിക്കറ്റില്‍ മികച്ച കൂട്ടുകെട്ടുമായി ടീമിനെ മുന്നോട്ടുനയിച്ചു. അതോടെ ഇന്ത്യ അക്ഷരാര്‍ഥത്തില്‍ പ്രതിരോധത്തിലായി. വെടിക്കെട്ടോടെ ബ്രവിസ് അര്‍ധസെഞ്ചുറി തികച്ചു.

പിന്നാലെ ബ്രീറ്റ്‌സ്‌കെയും അമ്പത് കടന്നതോടെ ടീം 280 കടന്നു. 34 പന്തില്‍ നിന്ന് 54 റണ്‍സെടുത്ത ബ്രവിസിനെ കുല്‍ദീപ് യാദവ് പുറത്താക്കി. 92 റണ്‍സാണ് നാലാം വിക്കറ്റില്‍ ഇരുവരും കൂട്ടിച്ചേര്‍ത്തത്. 68 റണ്‍സെടുത്ത ബ്രീറ്റ്‌സ്‌കെയും മടങ്ങിയതോടെ പ്രോട്ടീസ് അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 317 റണ്‍സെന്ന നിലയിലായി. മാർകോ യാൻസൻ രണ്ടു റൺസെടുത്ത് കൂടാരം കയറി.

പരിക്കേറ്റ ടോണി ഡി സോർസി (17) പുറത്തുപോയെങ്കിലും കോർബിൻ ബോഷും(29) കേശവ് മഹാരാജും(10) ടീമിനെ ജയത്തിലെത്തിച്ചു.

Add Mathrubh